കൊച്ചി: സര്‍വ്വകലാശാലകളിലും ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളിലും ജിഎസ്ടി നടപ്പാക്കുന്നതിലെ പ്രായോഗികവശങ്ങളെ കുറിച്ച് കുഫോസ് സെമിനാര്‍ സംഘടിപ്പിച്ചു. സെന്‍ട്രല്‍ എക്സൈസ്-സര്‍വ്വീസ് ടാക്സ് അസിസ്റ്റന്റ് കമ്മീഷണര്‍ ആര്. വിനുതയും അസിസ്റ്റന്റ് ഡയറക്ടര്‍ റോഹിനും സെമിനാറില്‍ വിദ്യാഭ്യാസ മേഖലയിലെ ജിഎസ്ടിയെ കുറിച്ച് വിശദീകരിച്ചു. കുഫോസ് ഡയറക്ടര്‍ ഡോ.വി. എം. വിക്ടര്‍ ജോര്‍ജ് അധ്യക്ഷനായി. ഫിനാന്‍സ് ഓഫിസര്‍ ജോബി ജോര്‍ജ്, സംസ്ഥാന ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്റ് സീനിയര്‍ ഗ്രേഡ് ഓഡിറ്റര്‍ എന്‍.മീന എന്നിവര്‍ സംസാരിച്ചു. കുഫോസിലെ അധ്യാപകരും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരും സംസ്ഥാന ഓഡിറ്റ് വകുപ്പിലെ ജീവനക്കാരും സെമിനാറില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: