പാലാ: പാലാ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിന് കൂടിയ നിരക്കില്‍ വാടക ചുമത്തിയതില്‍ പ്രതിഷേധിച്ചു മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യ പബ്ലിക് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ സംയുക്താഭിമുഖ്യത്തില്‍ പാലായില്‍ പ്രതിഷേധറാലി നടത്തി. ബുധനാഴ്ച രാവിലെ 10.30ന് ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നിന്നാരംഭിച്ച റാലി നഗരസഭാ കാര്യാലയത്തില്‍ അവസാനിച്ചു.
തുടര്‍ന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ചേര്‍ന്ന് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലീനസണ്ണിക്ക് നിവേദനം നല്‍കി. ദിവസം 30,000 രൂപാ വാടകയും ഒരു ലക്ഷം രൂപാ ഡിപ്പോസിറ്റും മുനിസിപ്പാലിറ്റി ആവശ്യപ്പെടുന്ന അവസ്ഥയാണ് നിലവില്‍.
മിതമായ നിരക്കില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും കായിക പരിശീനത്തിനും, മത്സരങ്ങള്‍ക്കും സ്റ്റേഡിയം നല്‍കാന്‍ തയ്യാറാകണമെന്ന് മീനച്ചില്‍ താലൂക്കിലെ കായിക വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.
സേ്കൂള്‍ ലീഡര്‍ വൈശാഖ് പി. ബാബു, പാര്‍വതി പി, ആര്‍ട്‌സ് കോളേജ് ചെയര്‍മാന്‍ അരുണ്‍ ജോണ്‍, ട്രെയിനിംഗ് കോളേജ് ചെയര്‍മാന്‍ ജോജി മാത്യു, ലേബര്‍ ഇന്‍ഡ്യ ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിഷേധ റാലി നയിച്ചത്.
















