ചങ്ങനാശ്ശേരി:വിദ്യാഭ്യാസ രംഗത്തും മറ്റു മേഖലകളിലും നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മന്നം ട്രോഫി കലാകായികമേളയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരുടെ ഭീഷണിക്ക് മുന്നിലും വഴങ്ങാതെയാണ് എന്‍എസ്എസിന്റെ പ്രവര്‍ത്തനം. എന്നാല്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഇതിന് പിന്തുണ നല്‍കാറില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഗപ്രഭാവനായ സമുദായാചര്യന്റെ ആദര്‍ശങ്ങളില്‍ അടിയുറച്ച് നിന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. കക്ഷി രാഷ്‌ട്രീയത്തിനതീതമായി ജനങ്ങള്‍ ഈ പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കുന്ന കാലം വരുമെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു. എന്‍എസ്എസ് നായകസഭാംഗം ഹരികുമാര്‍ കോയിക്കല്‍ അദ്ധ്യക്ഷനായ സമ്മേളനത്തില്‍ എന്‍എസ്എസ് സ്‌കൂള്‍സ് ജനറല്‍ മാനേജര്‍ ഡോ.ജഗദീശ്ചന്ദ്രന്‍.സി.രവീന്ദ്രനാഥ്,സി.ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.
















