അരൂര്‍: അരൂര്‍ പള്ളികോട്ടപ്പുറം റോഡ് പുനര്‍ നിര്‍മ്മാണം നടത്തിയപ്പോള്‍ വീതി കുറഞ്ഞതായി പരാതി. വര്‍ഷങ്ങള്‍ മുമ്പ് ബസ് സര്‍വ്വീസ് ഉണ്ടായിരുന്ന റോഡിന് ഇപ്പോള്‍ ഓട്ടോ പോകാനുള്ള വീതിയായി കുറഞ്ഞതായി ജനകീയ സമര സമിതി ആരോപിക്കുന്നു.
മാത്രമല്ല, ഉയരം കൂട്ടുകയും വശങ്ങള്‍ക്ക് ചരിവില്ലാത്തതും വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതിന് കാരണമാകുന്നു. ഇരുചക്ര വാഹനങ്ങളാണ് സ്ഥിരമായി അപകടത്തിലാകുന്നത്.
റോഡിന്റെ പലഭാഗത്തും കയ്യേറ്റങ്ങള്‍ നടന്നിട്ടുണ്ട്. ഇപ്പോള്‍ രണ്ട് ഓട്ടോകള്‍ എതിര്‍ ദിശയില്‍ വന്നാല്‍ ഗതാഗതം തടസപ്പെടുന്ന അവസ്ഥയാണ്.
അരൂരിലെ മൂന്നു സ്‌ക്കൂളിലെ കുട്ടികളും നൂറുകണക്കിന് ജനങ്ങളും നിത്യേന ആശ്രയിക്കുന്ന റോഡാണിത്. വര്‍ഷങ്ങളായി റോഡ് തകര്‍ന്ന് കാല്‍നടയാത്ര പോലും അസാദ്ധ്യമായ നിലയിലായിരുന്ന ഈ റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി നിരവധി സമരങ്ങള്‍ നടത്തിയിട്ടുണ്ട്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് അറ്റകുറ്റപ്പണികള്‍ തുടങ്ങിയത്. നിര്‍മ്മാണത്തിലെ അപാകത ഉടന്‍ പരിഹരിക്കാനുള്ള നടപടിയുണ്ടാകണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജനകീയ സമര സമിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പു നല്‍കി.
















