കുറവിലങ്ങാട്: ആര്‍ട്‌സ് ഫൗണ്ടേഷന്‍ എവര്‍ റോളിങ് ട്രോഫിക്കുവേണ്ടി നടക്കുന്ന നാടക മല്‍സരം 24-ന് തുടക്കമാകും. അഞ്ച് നാടകങ്ങളാണ് മല്‍സര ഇനത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. സെന്റ് മേരീസ് ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ എല്ലാ ദിവസവും രാത്രി ഏഴ് മണിക്ക് നാടകം ആരംഭിക്കും. മികച്ച നാടകത്തിന് ടി.ഡി ദേവസ്യാ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും ഇരുപതിനായിരത്തി ഒന്ന് രൂപ ക്യാഷ് അവാര്‍ഡും, രണ്ടാമത്തെ നാടകത്തിന് മാത്യു എം.പാറ്റാനി എവര്‍ റോളിങ് ട്രോഫിയും പതിനയ്യായിരത്തി ഒന്ന് രൂപ ക്യാഷ് അവാര്‍ഡും മികച്ച നടന്‍, മികച്ച നടി, സംവിധായകന്‍, രംഗപടം, സംഗീതസംവിധാനം, ഗായകന്‍, ഗായിക എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളും നല്‍കും.
















