ചങ്ങനാശ്ശേരി: .മന്നം ട്രോഫി കായികമേള എന്‍എസ്എസ് ഹിന്ദു കോളേജ് മൈതാനിയില്‍ തുടങ്ങി.എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു. 40 ലക്ഷംജനസംഖ്യയുള്ള ലാറ്റിന്‍ അമേരിക്കയും മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളും കായികരംഗത്ത് ഭാരതത്തെക്കാള്‍ കായിക രംഗത്ത്‌സജീവമാണ്.ഒളിമ്പിക്സിലും മറ്റും വ്യക്തിഗത സ്വര്‍ണ്ണം നേടി ഒതുങ്ങുകയാണ് .. ഇതിന് മാറ്റമുണ്ടാകണം .സംസ്ഥാന കായികമേളയോട് കിടപിടിക്കുന്ന രീതിയിലാണ് മന്നം കലാമേളയുടെ സംഘാടനമെന്നതില്‍ അഭിമാനിക്കാമെന്നും എം.പി.പറഞ്ഞു.നായകസഭാംഗം ഹരികുമാര്‍ കോയിക്കല്‍ അധ്യക്ഷനായി..സ്‌കൂള്‍സ് ജനറല്‍ മാനേജര്‍ ഡോ.ജഗദീശ് ചന്ദ്രന്‍,എന്‍.എസ്.എസ്.മാനവ വിഭവശേഷി വകുപ്പ് സെക്രട്ടറി കെ.ആര്‍.രാജന്‍,എന്‍.എസ്.എസ്.കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എസ്.സുജാത,സി.ഹരികുമാര്‍,എസ്.മീര,പ്രൊഫ:ജി.ഹരികുമാര്‍,എന്നിവര്‍ സംസാരിച്ചു.മന്നം സമാധിയില്‍ നിന്നും എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ ദീപശിഖ തെളിച്ചു. കുട്ടികളുടെ മാസ്സ് ഡ്രില്ലും മാര്‍ച്ച് പാസ്റ്റും നടന്നു.
















