മരട്: മരട്ടില്‍ കൊട്ടാരം ഭഗവതി ക്ഷേത്രത്തില്‍ ഡിസംബര്‍ 21 മുതല്‍ 31 വരെ നടക്കുന്ന 35-ാമത് ഭാഗവത മഹാസത്രത്തിനുമുന്നോടിയായി നടക്കുന്ന നാരായണീയ പാരായണ യജ്ഞത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. കൊച്ചി-തിരുവിതാംകൂര്‍ ദേവസ്വം ഓംബുഡ്സ്മാന് ജസ്റ്റിസ് പി.ആര്. രാമന് ഉദ്ഘാടനം നിര്‍വഹിക്കും. സത്രസമിതി വര്‍ക്കിംഗ് ചെയര്മാന് ജയന് മാങ്കായില്‍ അധ്യക്ഷനാകും. 10ന് രാവിലെ 6.30 മുതല്‍ ഗോപികാസംഘം, അമ്പലപ്പുഴ നാരായണീയ സമിതി, മരട് കൊട്ടാരം നാരായണീയ സങ്കീര്‍ത്തന സമിതി എന്നിവരുടെ നാരായണീയ പാരായണത്തോടെ യജ്ഞത്തിനു തുടക്കമാകും. ഡിസംബര്‍ 20ന് സമര്‍പ്പണ പാരായണത്തോടെ നാരായണീയ യജ്ഞം സമാപിക്കും. സത്രവേദിയില്‍ പ്രതിഷ്ഠിക്കുവാനുള്ള ഭഗവദ് വിഗ്രഹ രഥയാത്ര ഡിസംബര്‍ 3ന് ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രസന്നിധിയില്‍ നിന്നും പേജാവര്‍ മഠാധിപതി രാഘവേന്ദ്രതീര്ത്ഥ സ്വാമികള്‍ ഫ്ളാഗ് ഓഫ് ചെയ്യും. 21ന് തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെത്തും. അന്നേ ദിവസം തന്നെ നൈമിഷ്യാരണ്യത്തില് നിന്ന് ഗ്രന്ഥവും ആലുവ-തിരുവാലൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്ന് കൊടിമരവും അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കൊടിക്കൂറയും എത്തിയശേഷം ഘോഷയാത്രയായി സത്രവേദിയിലേക്ക് എത്തിച്ചേരും. മഹാസത്രത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നതായി ജനറല്‍ കണ്‍വീനര്‍ വി. ജയകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: