ലക്ന്ൗ: അയോദ്ധ്യ പ്രശ്നത്തില്‍ ഡിസംബറില്‍ തന്നെ പരിഹാരം ഉണ്ടാകണമെന്ന് ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്വി. ഇതുമായി ബന്ധപ്പെട്ട് ഈ മാസം ഋഷിമാരെയും മഹന്തുകളെയും സന്ദര്‍ശിക്കും.
വ്യവസ്ഥകളും ഉപാധികളും ഇവരില്‍ ചിലരോട് പറഞ്ഞിട്ടുണ്ടെന്നും പരസ്പരധാരണയോടെയുളള ഒത്തുതീര്‍പ്പാണ് ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മാസം ഇദ്ദേഹം ജീവനകല സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറെ കണ്ട് രാമക്ഷേത്രം നിര്‍മ്മിക്കുന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നു.
















