പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കാന്‍ പുതിയ വിരിപ്പന്തല്‍ പൂര്‍ത്തിയാവുന്നു. വലിയ നടപ്പന്തലിന്റെ മുകളില്‍ 12,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പന്തല്‍ തയ്യാറാക്കുന്നത്. ശബരിമല ദര്‍ശനത്തിനുശേഷം ഭക്തര്‍ മടങ്ങുന്ന വഴിയുടെ സമീപത്തായി തയ്യാറാക്കുന്ന വിരിപ്പന്തലില്‍ 1,200ഓളം ഭക്തര്‍ക്ക് ഓരേസമയം വിശ്രമിക്കാം.
സന്നിധാനത്ത് ഭണ്ഡാരം മാറ്റി സ്ഥാപിക്കാനായി മാളികപ്പുറം മേല്‍പ്പാലത്തിന് അടിയിലുള്ള സ്ഥലത്ത് പണി ആരംഭിച്ചതോടെ ആയിരക്കണക്കിന് ഭക്തര്‍ക്ക് വിരിവച്ച് വിശ്രമിക്കാനുള്ള സൗകര്യം നഷ്ടമായിരുന്നു. ഇതിന് പരിഹാരമായിട്ടാണ് പുതിയ വിരിപ്പന്തല്‍ തയ്യാറാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: