കൊടുങ്ങല്ലൂര്‍: അയ്യപ്പഭക്ത വിശ്രമകേന്ദ്ര സേവനത്തിന്റെ മറവില്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്ര ഭൂമി കയ്യേറാനും അന്യാധീനപ്പെടുത്തുവാനുമുള്ള നഗരസഭയുടെ നീക്കത്തിനെതിരെ ക്ഷേത്രോപദേശക സമിതി പ്രതിഷേധ ധര്‍ണ്ണ നടത്തി.
നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് നഗരസഭ ഭരണ സംവിധാനം തയ്യാറാകേണ്ടതെന്നിരിക്കെ ഇതിനുള്ള തുക വകമാറ്റി ചിലവഴിക്കുന്ന സമീപനം പ്രതിഷേധാര്‍ഹമാണെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത ഉപദേശക സമിതി പ്രസിഡന്റ് കെ.ജി.ശശിധരന് പറഞ്ഞു.
നഗരസഭ കാര്യാലയത്തിനു മുന്നില്‍ നടന്ന ധര്‍ണ്ണയില്‍ ഇറ്റിത്തറ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പി.വി.ശിവശങ്കരന്, മുരുകാനന്ദന്, എന്നിവര്‍ സംസാരിച്ചു. പി.എ.സത്യന്, സി.എം.ശശിന്ദ്രന്, രമാദേവി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: