അഹമ്മദാബാദ്: പാക്കിസ്ഥാനില്‍ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയ ഹിന്ദു ബിജെപിയില്‍ ചേര്‍ന്നു. നീണ്ട 26 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ പൗരത്വം ലഭിച്ച ഡിംപിള്‍ വൃന്ദാനി(41)യാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ബിജെപിയില്‍ ചേര്‍ന്നത്. പാക്കിസ്ഥാനിലെ സിന്ധില്‍ നിന്ന് 1990ല്‍ 13 വയസുള്ളപ്പോള്‍ പലായനം ചെയ്ത് ഗുജറാത്തില്‍ എത്തിയതാണ് ഡിംപിള്‍.
2015ല്‍ മോദി സര്‍ക്കാര്‍ വരുത്തിയ നിയമ ഭേദഗതിയാണ് എനിക്ക് പൗരത്വം ലഭിക്കാന്‍ സഹായമായത്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്‌ളാദേശ് എന്നിവിടങ്ങൡ നിന്ന് പലായനം ചെയ്യുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം ലഭിക്കാനുള്ള തടസങ്ങള്‍ നീക്കുന്ന ഭേദഗതിയാണിത്. മോദി സര്‍ക്കാര്‍ ഞങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി. അതിനാലാണ് ബിജെപിയില്‍ ചേരുന്നത്. പാക്കിസ്ഥാനില്‍ നിന്നടക്കം കുടിയേറിയ ഹിന്ദുക്കളെ സഹായിക്കുന്ന സര്‍ക്കാരിതര സംഘടനയുടെ നേതാവു കൂടിയായ ഡിംപിള്‍ പറഞ്ഞു.
എന്‍ഡിഎ സര്‍ക്കാര്‍ പ്രത്യേക ദൗത്യ സംഘങ്ങള്‍ രൂപീകരിച്ച് ആഭ്യന്തര മന്ത്രാലയം ജില്ലാ തലത്തില്‍ പ്രത്യക ക്യാമ്പുകള്‍ സംഘടിപ്പിച്ച് പൗരത്വം വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടികള്‍ കൈക്കൊണ്ടു. അവര്‍ പറഞ്ഞു. അച്ഛനും അമ്മയും താനും മൂന്ന് സഹോദരങ്ങളുമാണ് പാക്കിസ്ഥാനില്‍ നിന്ന് പാലായനം ചെയ്തത്. 99ല്‍ ഇന്ത്യാക്കാരനായ ഹിന്ദുവിനെ തന്നെ കല്യാണം കഴിച്ചു. ഇപ്പോള്‍ ദുബായിയിലാണ് ജോലി ചെയ്യുന്നത്.
യുപിഎ സര്‍ക്കാര്‍ പൗരത്വത്തിനുള്ള അപേക്ഷ പലകുറി തള്ളി. 2016ല്‍ മോദി സര്‍ക്കാര്‍ അപേക്ഷ സ്വീകരിച്ചു. അവര്‍ പറഞ്ഞു. ബിജെപി ഭരണത്തില്‍ ഞങ്ങള്‍ സുരക്ഷിതരാണ്. സ്വത്തും പെണ്‍മക്കളും സുരക്ഷിതരല്ലാത്തതിനാലാണ് പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നത്. അവര്‍ പറഞ്ഞു.
















