കൊച്ചി: ജില്ലാ കണ്ടൈനര്‍ തൊഴിലാളി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ 1800 ല്‍ അധികം ഡ്രൈവര്‍മാരാണ് സമരമുഖത്ത്. അധികൃതരുടെയും ഡിപിവേള്‍ഡ് ഉദ്യോഗസ്ഥരുടെയുമാണ് കുറ്റക്കാരെന്ന് സമരക്കാര്‍ പറയുന്നു. സമരം ചെയ്യുന്ന ഡ്രൈവര്‍മാരുടെ കുടുംബം ഇന്ന് രാവിലെ 10ന് കണ്ടൈനര്‍ ടെര്മിലിലേക്ക് മാര്‍ച്ച് നടത്തും. മാര്‍ച്ച് ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി. ഉണ്ണിക്കൃഷ്ണന് ഉണ്ണിത്താന് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ചര്‍ച്ച ചെയ്താല്‍ തീരുന്ന വിഷയമല്ല എന്നതിനാലാണ് ചര്‍ച്ചയ്ക്ക് താല്പര്യം കാട്ടാത്തതെന്ന് ജില്ലാ കണ്ടെനര്‍ തൊഴിലാളി സംഘം പ്രസിഡന്റ് ധനീഷ് നീറിക്കോട് പറഞ്ഞു. ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്ന ആര്‍ടിഒമാരുടെ നടപടി അവസാനിപ്പിക്കണം. ആറു ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി. 20 പേര്‍ക്ക് റദ്ദാക്കുന്നതിനു മുന്നോടിയായി നോട്ടീസ് നല്കി, ധനീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: