കൊല്ലങ്കോട്: കുടുംബ വഴക്കിനിടെ ദമ്പതികള്‍ക്ക് വെട്ടേറ്റു. അയിലൂര്‍ കുന്നംകാട് പൂതന്‍കോട് വീട്ടില്‍ രാജന്(53) ഭാര്യ ഷീല (45) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
തലയ്ക്കും, കൈകാലുകള്‍ക്കും ഗുരുതരമായ പരിക്കേറ്റ ഇവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ തിവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവത്തില്‍ പ്രതിയായ അയിലൂര്‍ കുന്നംകാട് ചിറക്കുളം വീട്ടില്‍ ചന്ദ്രന്(48) ചുള്ളിയാര്‍ ഡാമിനു സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സാമ്പത്തിക ഇടപാടുമായി രാജനും, ചന്ദ്രനും തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാകുന്നത് പതിവാണെന്ന് പോലീസ് പറയുന്നു.
ഇതിനെ ചൊല്ലി ഞായറാഴ്ച വൈകീട്ട് ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. ഇതിനു ശേഷം പുലര്‍ച്ചെ ചന്ദ്രന് ആയുധങ്ങളുമായി രാജന്റെ വീട്ടിലെത്തുകയും വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന് ഇരുവരെയും ചുറ്റികയും, കത്തിയും ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. ഇതിനുശേഷം ചന്ദ്രന് ഭാര്യയെയും കൂട്ടി കൊല്ലങ്കോട് ഭാഗത്തേക്ക് പോയി.
ഭാര്യയെ കൊല്ലങ്കോട് ഇറക്കിവിട്ടശേഷം ചുള്ളിയാര്‍ഡാമിന്റെ വാലറ്റ പ്രദേശത്ത് ചന്ദ്രന് തൂങ്ങിമരിക്കുകയായിരുന്നു. രാവിലെ 10 മണിയായിട്ടും കാണാതായതിനെ തുടര്‍ന്ന് രാജന്റെ വീട്ടിലെത്തിയവരാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഇരുവരെയും കണ്ടത്.
തുടര്‍ന്ന് ഇവരെ ആദ്യം നെന്മാറ സാമൂഹ്യാരോഗ്യകേന്ദ്രത്തിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളോജാസ്പത്രിയിലും പ്രവേശിപ്പിച്ചു. ചന്ദ്രന്റെ മൃതദേഹം ചൊവ്വാഴ്ച വക്കാവ് പൊതുശ്മശാനത്തില്‍ സംസ്ക്കരിക്കും. ഭാര്യ: ഉഷ. മക്കള്‍: അനീഷ്, അജിത്ത്, അജിഷ, അജീഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: