കൊച്ചി: സമൂഹത്തെ പുതുക്കി പണിയുന്നതില്‍ കേരള നിയമസഭ വഹിച്ച പങ്ക് നിസ്തുലമാണെന്ന് എസ്. ശര്‍മ എംഎല്‍എ. നിയമസഭയുടെ വജ്രജൂബിലിയോടനുബന്ധിച്ച് ജില്ലയിലെ ആഘോഷം മഹാരാജാസ് കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹ്യതിന്മകളെ നിയമംകൊണ്ട് നിലയ്ക്കുനിര്‍ത്താന്‍ കേരളത്തിലെ മാറിമാറിവന്ന നിയമനിര്‍മാണസഭയിലെ അംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് നിയമസഭാ സെക്രട്ടേറിയറ്റിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ജില്ലയിലെ മണ്മറഞ്ഞുപോയ 86 മുന്‍നിയമസഭാ സാമാജികര്‍ക്ക് പ്രൊഫ. എം.കെ. സാനു സ്മരണാഞ്ജലി അര്‍പ്പിച്ചു. ഉത്പതിഷ്ണുത്വത്തോടുകൂടി പ്രവര്‍ത്തിച്ച നിയമസഭയാണ് കേരള നിയമസഭ എന്ന് അദ്ദേഹം പറഞ്ഞു. മാറ്റത്തിലേക്ക് ചുവടു വയ്ക്കാന്‍ പഴയ കൊച്ചി, തിരുവിതാംകൂര്‍, തിരു-കൊച്ചി നിയമസഭകളടക്കം സംഭാവന നല്‍കിയിട്ടുണ്ട്. പണ്ഡിറ്റ് കെ.പി. കറുപ്പന് സഹോദരന് അയ്യപ്പന്, മത്തായി മാഞ്ഞൂരാന് തുടങ്ങി സാമൂഹ്യ പരിവര്‍ത്തനത്തിന് നിസ്തുലമായ സംഭാവനകള്‍ നല്കിയ നിയമസഭാംഗങ്ങളെ അദ്ദേഹം അനുസ്മരിച്ചു. ഹൈബി ഈഡന് എംഎല്‍എ അധ്യക്ഷനായി.
മുന്‍ നിയമസഭാ സാമാജികരായ പി.പി. തങ്കച്ചന്, സൈമണ്‍ ബ്രിട്ടോ, എം.എ. ചന്ദ്രശേഖരന്, കെ മുഹമ്മദലി, സി എം ദിനേശ്മണി, ബാബു പോള്‍, ഡൊമിനിക് പ്രസന്റേഷന്, എം.ജെ. ജേക്കബ്, ജോസ് തെറ്റയില്‍, പി.സി. ജോസഫ്, പി.ജെ. ജോയ്, ലൂഡി ലൂയിസ്, വി.ജെ. പൗലോസ്, പി. രാജു, സാജു പോള്‍, സെബാസ്റ്റ്യന്‍ പോള്‍, എം.പി. വര്‍ഗ്ഗീസ്, എ.എം. യൂസഫ്, പ്രൊഫ.എം.കെ. സാനു, എം.വി. മാണി, എ.വി. ഐസക്, പ്രൊഫ കെ.വി. തോമസ് തുടങ്ങിയവരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: