ആറുമാനൂര്‍: മീനച്ചിലാറില്‍ നിന്ന് വ്യത്യസ്തമായ മത്സ്യത്തെ ലഭിച്ചു. മാംസഭുക്കായ പിരാനയെന്നാണു സംശയം. പിരാനയിലെ റെഡ് ബെല്ലി വിഭാഗത്തില്‍പ്പെട്ട മീനിനെയാണ് കഴിഞ്ഞ ദിവസം ആറുമാനൂര്‍ ഭാഗത്തു നിന്ന് ചൂണ്ടയില്‍ കിട്ടിയത്. അനുഭവനില്‍ അനൂപ്കുമാര്‍ ചൂണ്ട ഉപയോഗിച്ചു മീന്‍ പിടിക്കവെയാണ് പിരാനയെ കിട്ടിയത്. മാംസഭുക്കായ പിരാനയെ വളര്‍ത്തുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ചില ആളുകള്‍ പിരാനയെ വളര്‍ത്താറുണ്ട്. സ്വാദിഷ്ടമായ മീനാണ് പിരാനയെന്ന് പറയപ്പെടുന്നു. മീന്‍ വളര്‍ത്തുന്ന സ്ഥലത്തു നിന്ന് കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ ഒഴുകിവന്നതാകാനാണ് സാദ്ധ്യത.
















