ടെ ജനരക്ഷായാത്രയുടെ ശക്തി കണ്ട് സിപിഎം നടത്തിയ ജനജാഗ്രതായാത്രയുടെ പേര് സിപിഎം ജാഗ്രതായാത്രയെന്നാക്കണമായിരുന്നുവെന്ന് മഹിള മോര്‍ച്ച ദേശീയ ജനറല്‍സെക്രട്ടറി വിക്ടോറിയാ ഗൗരി. മഹിളാമോര്‍ച്ച പരശുവയ്‌ക്കല്‍ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മഹിളാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിക്‌ടോറിയ ഗൗരി. ബിജെപിയുടെ വളര്‍ച്ചയില്‍ തകര്‍ന്നുപോകുന്ന സിപിഎം നേതൃത്വം അണികള്‍ക്കാണ് ജാഗ്രത നല്‍കേണ്ടത്. സാധാരണക്കാരായ ജനങ്ങള്‍ക്ക് മോദിസര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ വരെ തട്ടിയെടുക്കുന്ന സംസ്ഥാനസര്‍ക്കാര്‍ നീചന്മാരുടെ പ്രവര്‍ത്തനമാണ് നടപ്പാക്കുന്നതെന്നും വിക്ടോറിയ ഗൗരി പറഞ്ഞു.
ബിജെപി പാറശ്ശാല മണ്ഡലം കമ്മിറ്റി സെക്രട്ടറി സുഷമ കുമാരി അധ്യക്ഷത വഹിച്ചു. മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഹേമലത, വൈസ്പ്രസിഡന്റ് സന്ധ്യ, സെക്രട്ടറി ശ്രീകുമാരി, പാറശ്ശാല മണ്ഡലം പ്രസിഡന്റ് ഷീജാ അനില്‍, ജില്ലാ കമ്മിറ്റി അംഗം അനുലക്ഷ്മി, ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി ബിജു ബി. നായര്‍, വൈസ്പ്രസിഡന്റ് സുധര്‍മ, ദേശീയ സമിതിഅംഗം കരമന ജയന്‍, മണ്ഡലംപ്രസിഡന്റ് കൊല്ലയില്‍ അജിത്കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ പ്രദീപ്, അരുവിയോട് സജി, ഇഞ്ചി വിള അനില്‍, നെടിയാംകോട് അജയകുമാര്‍, പരശുവയ്‌ക്കല്‍ ഗോപകുമാര്‍, മണികണ്ഠന്‍, ജയശ്രീ എന്നിവര്‍ സംസാരിച്ചു.
















