തിരുവനന്തപുരം: ലോകപ്രമേഹ ദിനത്തോടനുബന്ധിച്ച് പട്ടം എസ്‌യുടി ആശുപത്രി സൗജന്യ പ്രമേഹ രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കും. 12 ന് രാവിലെ 8 മുതല്‍ 12 വരെയാണ് ക്യാമ്പ്. സൗജന്യ രക്തപരിശോധന, ന്യൂറോപ്പതി മുതലായ പരിശോധനകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആവശ്യമുള്ളവര്‍ക്ക് നടത്തും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 12 പേര്‍ക്കാണ് സൗജന്യ ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം. താത്പര്യമുള്ളവര്‍ 0471-2553055 ല്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം.
















