കോട്ടയം: പള്ളിക്കത്തോട് അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സാംസ്‌കാരിക വിഭാഗമായ സാരംഗി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 21 മുതല്‍ 24 വരെ നളചരിതമഹോത്സവം നടക്കും.അരവിന്ദ വിദ്യാമന്ദിരത്തിലാണ് പരിപാടി. കലാമണ്ഡലം ഗോപി എല്ലാ ദിവസവും പങ്കെടുക്കും. മാര്‍ഗ്ഗി വിജയകുമാര്‍,കലാമണ്ഡ രാമചന്ദ്രന്‍ ഉണ്ണിത്താന്‍,കലാനിലയം രാഘവന്‍,കലാമണ്ഡലം കൃഷ്ണന്‍കുട്ടി,കലാമണ്ഡലം കൃഷ്ണകുമാര്‍,കലാമണ്ഡലം ഉണ്ണികൃഷ്ണന്‍,കലാമണ്ഡലം കൃഷ്ണദാസ്,കലാമണ്ഡലം ശങ്കരവാര്യര്‍,പത്തിയൂര്‍ ശങ്കരന്‍കുട്ടി,കോട്ടക്കല്‍ മധു എന്നിവര്‍ നളചരിതമഹോത്സവത്തില്‍ പങ്കെടുക്കും.സി.എന്‍.പുരുഷോത്തമന്‍(ചെയര്‍മാന്‍)എസ്.അനിരുദ്ധന്‍(ജനറല്‍ കണ്‍വീനര്‍) എന്നിവരെ ഭാരവാഹികളായി സ്വാഗത സംഘം രൂപീകരിച്ചു.
















