അരീക്കോട്: രാജ്യാന്തര നിലവാരത്തില്‍ ഉയരുന്ന സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ടം ഡിസംബറില്‍ തുടങ്ങുമെന്ന് പി.കെ.ബഷീര്‍ എംഎല്‍എ. 5.5 കോടി ചെലവഴിച്ച് ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയിരുന്നു. സിന്തറ്റിക് ടര്‍ഫ് ഉള്‍പ്പെടെയുള്ള രണ്ടാംഘട്ടത്തിന് ഗ്ലോബല്‍ ടെന്‍ഡര്‍ പൂര്‍ത്തിയായിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ പണി നീണ്ടുപോയി. 4.43 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഇതില്‍ 2.88 കോടി ടര്‍ഫ് ഇറക്കുമതി ചെയ്യുന്നതിനുമാത്രം വേണ്ടിവരും. കൊല്‍ക്കത്തയില്‍ നിന്നുള്ള കമ്പനി കുറഞ്ഞ ടെന്‍ഡര്‍ കാണിച്ചതോടെ ആദ്യ ടെന്‍ഡര്‍ നീണ്ടുപോവുകയും റീ ടെന്‍ഡര്‍ നടത്തുകയുമാണുണ്ടായതെന്ന് എംഎല്‍എ പറഞ്ഞു. പുതിയ ടെന്‍ഡര്‍ പൂര്‍ത്തിയാക്കി രണ്ടാംഘട്ടം ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: