പളളുരുത്തി: ഗെയ്ല് സമരത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ബിജെപി ഒബിസി മോര്‍ച്ച ജില്ലാ ശില്പശാല മട്ടാഞ്ചേരി കൊങ്കണി ഭാഷാഭവനില് ഉദ്ഘാടനം ചെയ്ത ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗെയ്ല് സമരത്തിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദ ശക്തികളാണെന്ന് രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയതിന്റെ സാഹചര്യവും കൂടി ഒത്തു നോക്കുമ്പോള്‍ സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം പിണറായി തന്നെ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.കെ. വേലായുധന് അധ്യക്ഷനായി. ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചകരി സുരേന്ദ്രന്, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്. ഷൈജു, ശ്യാമളാ എസ്. പ്രഭു, സുനില്‍ തീരഭൂമി, പി.ബി. സുജിത്ത്, കെ. വിശ്വനാഥന്, എന്‍.വി. സുധീപ്, പ്രവീണ്‍ ദാമോദര പ്രഭു, വിഷ്ണുപ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: