കാലടി: കേന്ദ്രമന്ത്രി വീരേന്ദ്ര കുമാര്‍ പാറപ്പുറം സ്നേഹജ്യോതി ബോയ്സ് ഹോമിലും കടുങ്ങല്ലൂര്‍ രുക്മിണി സ്മൃതി ട്രസ്റ്റ് സന്ദര്‍ശിച്ചു. അന്തേവാസികളായ കുട്ടികളോട് കുശലം പറഞ്ഞും അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചും അവര്‍ക്ക് മധുരം വിതരണം ചെയ്തശേഷമാണ് അദ്ദേഹം മടങ്ങിയത്. സ്നേഹജ്യോതി ബോയ്സ് ഹോം ഡയറക്ടര്‍ സിസ്റ്റര്‍ ജിസ പയ്യപ്പിളളി മന്ത്രിയെ സ്വീകരിച്ചു. ബോയ്സ് ഹോമിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി ചോദിച്ചറിഞ്ഞു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷല് യൂണിറ്റഗം കെ.പി. നിഷാന്ത്, ടോമി ആലുങ്കല്‍, കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
രുക്മിണി സ്മൃതി ട്രസ്റ്റിലെത്തിയ മന്ത്രിയെ ബിജെപി കളമശ്ശേരി മണ്ഡലം പ്രസിഡന്റ് ഉല്ലാസ് കുമാര്‍, പറവൂര്‍ മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണന്, ട്രസ്റ്റ് സെക്രട്ടറി ശ്രീകല ജനകൃഷ്ണന്, മാനേജിംഗ് ട്രസ്റ്റി ഉള വര്‍മ്മ, ട്രഷറര്‍ വത്സല ഭാസ്ക്കരന്‍, അംഗങ്ങളായ ശശികല വിനോദ്, പത്മാവതി, പഞ്ചായത്ത് അംഗങ്ങളായ ജയപ്രകാശ്, ഇന്ദിര കുന്നക്കാല, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ജി. സജീവ്, ട്രസ്റ്റിലെ കുട്ടികളും ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: