കാക്കനാട്: ജില്ലാ ഭരണകൂടത്തിന്റേയും ഹരിത കേരളം മിഷന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ എന്‍എസ്എസ് ടെക്നിക്കല്‍ സെല്‍ വൊളണ്ടിയേഴ്സിന്റെയും ഏഴ് എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാര്‍ഥികളും അന്‍പൊടു കൊച്ചി പ്രവര്‍ത്തകരും ചേര്‍ന്ന് സിവില്‍ സ്റ്റേഷന് ശുചീകരിച്ചു. സമുച്ചയത്തിന് പുതുമോടി.
ജില്ല ഭരണകൂടവും അന്‍പോട് കൊച്ചിയും ചേര്‍ന്ന് രൂപം നല്കിയ ‘സുന്ദരി കൊച്ചി’ പ്രൊജക്ടിന്റെ ഭാഗമായാണ് അവധി ദിനത്തില്‍ കളക്ടറേറ്റ് സമുച്ചയം ശുചീകരിച്ച് പൂന്തോട്ടം തയ്യാറാക്കിയത്. ജില്ല കളക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ള ഉദ്ഘാടനം ചെയ്തു.
പൂന്തോട്ടമൊരുക്കലും പാര്‍ക്കിങ് വിപുലീകരിക്കുന്നതിനായി ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കി. രാവിലെ 8 മണിക്ക് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വൈകിട്ട് 3 മണിവരെ നീണ്ടു.
എസ്എന്എംഐഎംറ്റി മാല്യങ്കര, നെല്ലിമറ്റം എംബിറ്റ്സ്, പുത്തന്‍ കുരിശ് എംമിറ്റ്സ്, പെരുമ്പാവൂര്‍ ജയ് ഭാരത്, ഐസാറ്റ് മുവാറ്റുപുഴ, വാഴക്കുളം വിശ്വജ്യോതി കോളേജ് എന്നിടങ്ങളിലെ എന്‍എസ്എസ് വൊളണ്ടിയര്‍മാരാണ് നേതൃത്വം നല്‍കിയത്.
ഹരിത കേരളം മിഷന് ജില്ല കോ-ഓര്‍ഡിനേറ്റര്‍ സുജിത് കരുണ്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സി.കെ. മോഹനന്, ടിംപിള്‍ മാഗി, എച്ച്.എസ്. അനില്‍ കുമാര്‍, എന്‍എസ്എസ് ഫീല്‍ഡ് ഓഫീസര്‍ ബ്ലെസ്സന്‍ പോള്‍, അന്‍പോട് കൊച്ചി കോ-ഓര്‍ഡിനേറ്റര്‍മാരായ ബിമല്‍, അനൂപ്, എല്‍ദോ, സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: