അങ്കമാലി: കേരളത്തില്‍ ആദ്യമായി സഞ്ചരിക്കുന്ന പരിക്ഷണ ശാല സംവിധാനം വരുന്നു. അങ്കമാലി ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജിന്റെ മൊബൈല്‍ ഫാബ് ലാബ് യൂണിറ്റിന്റെയും വിക്കന്റ് ഫാബ് പദ്ധതിയുടെയും ഫാബ് ഇന്റര്‍നാഷണല്‍ പ്രോഗ്രാമിന്റെയും ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ ആക്ടീവ് വോയ്സ് ചെയര്മാന് എം.പി. പൂനിയ മൊബൈല്‍ ഫാബ് ലാബ് ഉദ്ഘാടനം ചെയ്യും. വിക്കെന്‍ഡ് ഫാബ് പദ്ധതിയുടെ ഉദ്ഘാടനം റോജി എം. ജോണ്‍ എംഎല്‍എയും ഫാബ് ഇന്റര്‍ നാഷ്ണല്‍ പദ്ധതിയുടെ ഉദ്ഘാടനം ബോഗ് ചെയര്മാന് ഡോ. പി.എ. ഇബ്രാഹിമും നിര്‍വ്വഹിക്കും. ഫിസാറ്റ് കോളേജ് ചെയര്മാന് പോള്‍ മുണ്ടാടന്‍ അദ്ധ്യക്ഷനാകും. വികസനമെത്താത്ത സ്ഥലങ്ങളിലെ പ്രതിഭാധനരായ വ്യക്തികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തങ്ങളുടെ ആശയങ്ങളെ ഉത്പന്നങ്ങളാക്കി മാറ്റുന്നതിന് ആധുനിക ഉപകരണങ്ങളുടെ ശൃഖലകള് ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സഞ്ചരിക്കുന്ന ഒരു പരീക്ഷണ ശാല സംവിധാനമാണ് ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് അവതരിപ്പിച്ചിരിക്കുന്നത്. ഫിസാറ്റ് ഫാബ് ലാബിന്റെയും സയന്‍സ് ആന്‍ഡ് ടെക്നോളജി പാര്‍ക്ക് റിസര്‍ച്ച് സെന്ററിന്റെയും തുടര്‍ പദ്ധതികളുടെ ഭാഗമായാണ് മൊബൈല്‍ ഫാബ് ലാബ് എന്ന ആശയവുമായി ഫിസാറ്റ് രംഗത്തെത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് വാരാന്ത്യങ്ങളില്‍ 15 പേരടങ്ങുന്ന ചെറു ഗ്രൂപ്പുകളായി എത്തി ഫിസാറ്റിലെ ഫാബ് ലാബിന്റെ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പദ്ധതിയാണ് വാരാന്ത്യ ഫാബ് പദ്ധതി. സംസ്ഥാന എന്‍ എസ്എസ്വടെക്നിക്കല് സെല്ലുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: