റിയാദ്: സൗദി ആറേബ്യയിലെ റിയാദ് വിമാനത്താവളം ലക്ഷ്യമാക്കി ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം. മിസൈല്‍ ലക്ഷ്യത്തിലെത്തും മുമ്പ് സൗദി അറേബ്യ വെടിവച്ചിട്ടതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ നാശനഷ്ടങ്ങളൊന്നുമില്ലെന്ന് സൗദി വാര്‍ത്താചാനലായ അല്‍ ഇഖ്ബാരിയ്യ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ തുടര്‍ന്ന് സൗദിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
2015 മാര്‍ച്ച് മുതല്‍ നിരവധിത്തവണ ഹൂതികള്‍ സൗദിയിലേക്കു മിസൈല്‍ അയച്ചിട്ടുണ്ട്. അവയെല്ലാം സൗദി വെടിവച്ചിട്ടിട്ടുമുണ്ട്. സൗദിയുടെ പിന്തുണയോടെ ഭരിച്ച പ്രസിഡന്റിനെ പുറത്താക്കി വടക്കന്‍ യെമന്‍ ഹൂതികള്‍ പിടിച്ചെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സൗദി ഹൂതികള്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തിവരികയാണ്.
















