മണ്ടൂര്‍ (കണ്ണൂര്‍): ഒരു സ്വകാര്യ ബസ്സിനു പിന്നിലേക്ക് മറ്റൊരു സ്വകാര്യ ബസ് ഇടിച്ചു കയറി അഞ്ചു പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏഴു പേരുടെ നില ഗുരുതരമാണ്. രാത്രി എട്ടു മണിയോടെ പിലാത്തറ മുണ്ടൂര്‍ പള്ളിക്കു സമീപം കെഎസ്ടിപി പുതിയ റോഡിലാണ് സംഭവം. അപകടസമയത്ത്കനത്ത മഴയായിരുന്നു.
ചെറുകുന്ന് അമ്പലപ്പുറത്തെ സുജിത്ത് പട്ടേരി(38), പാപ്പിനിശ്ശേരി ഗേറ്റിലെ കെ.മുസ്തഫ(55), ഏഴോത്തെ പി.പി.സുബൈദ(45), മകന് മുര്‍ഷിദ്(18), പെരുമ്പ കെഎസ്ആര്‍ടിസി സ്റ്റേഷന് സമീപത്തെ കരീം(45) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി. പരിക്കേറ്റവര്‍ പരിയാരം മെഡിക്കല്‍ കോളജിലും കണ്ണൂരിലെ വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്.
പയ്യന്നൂരില്‍ നിന്നു പഴയങ്ങാടിയിലേക്കുള്ള സ്വകാര്യബസിന്റെ ടയര്‍ മണ്ടൂര്‍ ടൗണിനടുത്ത് പഞ്ചറായി. ബസ് മാറിക്കയറാന്‍ വേണ്ടി പുറത്തിറങ്ങിയ യാത്രക്കാരെ ഇതേ റൂട്ടില്‍ വന്ന മറ്റൊരു ബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. മൂന്നു പേര് സംഭവ സ്ഥലത്തു വച്ചും രണ്ടു പേര് ആശുപത്രിയില്‍ വച്ചുമാണു മരിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: