കോട്ടയം: ഒരു മിനിറ്റില്‍ ഒറ്റക്കൈ കൊണ്ട് അബീഷ് ഇടിച്ചുടച്ചത് 122 തേങ്ങകള്‍. ഇതോടെ മാഴ്‌സല്‍ ആര്‍ട്‌സിലും സ്‌പോര്‍ട്‌സ് ഇവന്റിലും വ്യക്തിഗത ഇനത്തില്‍ ഗിന്നസ് റെക്കാര്‍ഡില്‍ ഇടം നേടിയ അദ്യമലയാളിയായിരിക്കുകയാണ് ഈ യുവാവ്. കഴിഞ്ഞ ഫിബ്രവരി 18ന് തൃശൂര്‍ ശോഭാസിറ്റിയില്‍ നടന്ന പ്രകടനത്തില്‍ 47 സെക്കന്റുകള്‍ കൊണ്ട് 146 തേങ്ങകള്‍ ഉടച്ചു. ഇതാണ് ഗിന്നസിലേക്കുള്ള വാതില്‍ തുറന്നത്. ജര്‍മ്മന്‍ സ്വദേശി മുഹമ്മദ് കുര്‍മാനിയുട ഒരു മിനിട്ടില്‍ 118 തേങ്ങ എന്ന റെക്കോര്‍ഡാണ് അബീഷ് തകര്‍ത്തത്. കൈകൊണ്ട് മാത്രമല്ല നെറ്റി , കാല്‍മുട്ട് എന്നിവ കൊണ്ടും അബീഷ് തേങ്ങ പൊതിക്കും. കൂടാതെ ഒറ്റക്കൈയ്-ക്ക് ഹെല്‍മറ്റും തച്ചുടയ്‌ക്കും. 10 ടണ്‍ വരുന്ന കെഎസ്ആര്ടിസി ബസ്സ് കടിച്ച് വലിച്ചതിലൂടെയും ശ്രദ്ധേയനായിട്ടുണ്ട്. ഫാസ്റ്റ് നാടന്‍ ഭക്ഷണം ശീലമാക്കുക. ചിട്ടയായ ജീവിത ശൈലി എന്നിവയാണ് തന്റെ വിജയ രഹസ്യമെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈരാറ്റുപേട്ട സ്വദേശിയാണ് അബീഷ്.
















