കോട്ടയം: കേരള ബ്രാഹ്മണ സഭ ടൗണ്‍ യൂണീറ്റിന്റെ ആഭിമുഖ്യത്തില്‍ ബ്രാഹ്മണ സമൂഹ മഠത്തില്‍ 10,11,12 തീയതികളില്‍ മഹാരുദ്ര യജ്ഞം നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.ഇരുപത്തിയൊന്ന് വര്‍ഷത്തിന് ശേഷമാണ് കോട്ടയത്ത് മഹാരുദ്ര യജ്ഞം നടക്കുന്നത്.12 നാണ് യജ്ഞം.തെക്കേ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും 121 ഋത്വിക്കുകള്‍ യജ്ഞത്തിന്റെ ഭാഗമാകും.346 കാമ്യവസ്തുക്കള്‍ക്കുള്ള പ്രാര്‍ത്ഥന, മഹാദേവം,ശിവം,രുദ്രം,ശങ്കരം,തുടങ്ങിയ 11 വേദോക്ത രുദ്രന്മാരെ മന്ത്രപൂര്‍വ്വം ആവാഹിക്കുന്ന ദിവ്യകലശങ്ങളെ 121 വേദപണ്ഡിതന്മാര്‍ ഉപാസിക്കുന്നു.1331 ആവര്‍ത്തി ശ്രീരുദ്രവും 121 ആവര്‍ത്തി ചമകവും മഹാരുദ്ര യജ്ഞത്തിന്റെ ഭാഗമാകുന്നു.നെയ്യ് ഉപയോഗിച്ചു നടത്തുന്ന ദശാംശഹോമം,വസോര്‍ധാര,പൂര്‍ണ്ണാഹുതി എന്നിവ യജ്ഞത്തിന്റെ സവിശേഷതയാണ്.10 ന് വൈകിട്ട് 6 മുതല്‍ ഭജന 11 ന് രാവിലെ 5.30 ന് ഗണപതി ഹോമം വൈകിട്ട് 8 ന് അത്താഴം,12 ന് രാവിലെ 5 ന് കലശസ്ഥാപനം,5.30 ന് മഹാന്യാസം,6.45 ന് ശ്രീരുദ്രജപാരംഭം,12 ന് വസോര്‍ധാര,12.30 ന് അഭിഷേകം എന്നിവ നടക്കും.ഡോ: കെ.വി.ശേഷാദ്രിനാഥശാസ്ത്രി മുഖ്യ കാര്‍മ്മികനാകും.പത്രസമ്മേളനത്തില്‍ എച്ച്.രാമനാഥന്‍,എസ്.ശങ്കര്‍,ആര്‍.എസ്.മണി,വി.ശ്രീനിവാസന്‍,എസ്.നാരായണസ്വാമി എന്നിവര്‍ പങ്കെടുത്തു.
















