കൊച്ചി: ആം ആദ്മി ബീമാ യോജന (ആബി) പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളവര്ക്കായി മരണാനന്തര ധനസഹായം 30,000 രൂപയില്‍ നിന്നും രണ്ട് ലക്ഷം രൂപയാക്കി ഉയര്‍ത്തി. 18 മുതല്‍ 50 വയസ്സുവരെയുള്ള അംഗങ്ങള്ക്കാണ്് ഇത് ബാധകം. പുതുക്കിയ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഗുണഭോക്താക്കള്‍ ബാങ്ക് അക്കൗണ്ട് വിവരവും ആധാര്‍ നമ്പറും നല്‍കണം. അക്ഷയ, ഉന്നതി ജനസേവാകേന്ദ്രങ്ങള്‍ വഴി അഞ്ച് രൂപ ഫീസ് നല്‍കിയും സേവനം ഉപയോഗപ്പെടുത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: