കാക്കനാട്: കഞ്ചാവും മയക്കുമരുന്നും തടയാന്‍പോലീസ് രഹസ്യ നിരീക്ഷണത്തിന് ഒരുങ്ങുന്നു. തൃക്കാക്കരയിലെ വിവിധ പ്രദേശങ്ങളില്‍ കഞ്ചാവ് കച്ചവടവും ഉപയോഗവും വ്യാപകമാണെന്ന പരാതിയെ തുടര്‍ന്ന് പോലീസ് പരിശോധ ശക്തമാക്കി. ആന്റി നാര്‍ക്കോട്ടിക് സെല്‍ വിദഗ്ധന്റെ നേതൃത്വത്തിലാണ് കഞ്ചാവ് മാഫിയയെ നിരീക്ഷിക്കുന്നത്.
എന്‍ജിഒ ക്വാര്‍ട്ടേഴ്സില്‍ മെട്രോ റെയില്‍ കോര്പ്പറേഷന് ഏറ്റെടുത്ത ശേഷം ഒഴിപ്പിച്ച കെട്ടിടങ്ങള്‍, മുനിസിപ്പല്‍ പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ കഞ്ചാവ് ഉപയോഗിക്കുന്നവര്‍ തമ്പടിക്കുന്നതായാണ് പോലീസിന് കിട്ടിയവിവരം. നിര്‍മാണ മേഖലയില്‍ പണിയില്ലാതെ ഇതര സംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി പോകാന്‍ തുടങ്ങിയതോടെ ഇടക്കാലത്ത് കഞ്ചാവ് കച്ചവടവും ഉപയോഗവും കുറഞ്ഞിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലാണ് മയക്ക് മരുന്നു ഉപയോഗം വ്യാപകം. ഒരു വര്‍ഷം മുമ്പ് ചിറ്റേത്തുകരയില്‍ ബംഗാളികള്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ വളര്‍ത്തിയിരുന്ന കഞ്ചാവ് ചെടി കണ്ടെത്തി പോലിസ് നശിപ്പിച്ചിരുന്നു. ഒരു മാസത്തിനിടെ എക്സൈസ് വകുപ്പ് മയക്കുമരുന്നു വില്‍പ്പനക്കാരായ പത്തോളം പേരെ പിടികൂടി.
കാക്കനാട്, അത്താണി, കൊല്ലംകുടിമുകള്‍, തുതിയൂര്‍, ചിറ്റേത്തുകര, നവോദയ എന്നിവിടങ്ങളില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ചുവരുന്നതായാണ് പോലീസ് നിഗമനം. ഇവിടങ്ങളില്‍ രഹസ്യ നിരീക്ഷണവും പരിശോധനയും ശക്തമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: