മട്ടാഞ്ചേരി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നയിച്ച ജനജാഗ്രതായാത്രയുടെ സ്വീകരണത്തില്‍ നിന്ന് സിപിഎം എംഎല്‍എ കെ.ജെ മാക്സി വിട്ടു നിന്നത് വിവാദമായി. കരുവേലിപ്പടിയില്‍ നടന്ന സ്വീകരണത്തില്‍ പ്രവര്‍ത്തകര്‍ കുറഞ്ഞതും ചര്‍ച്ചയായി. ഏതാനും വര്‍ഷമായി കൊച്ചിയിലുണ്ടായിരുന്ന സിപിഐ- സിപിഎം തര്‍ക്കമാണ് ജനജാഗ്രതാ യാത്രയിലും മറനീക്കി പുറത്തുവന്നത്.
മട്ടാഞ്ചേരി രക്തസാക്ഷി ദിനാചരണത്തിലും സംയുക്ത ട്രേഡ് യുണിയന്‍ പ്രചരണജാഥ സ്വീകരണത്തിലും സിപിഐയെ ഒഴിവാക്കിയാണ് സിപിഎം ചടങ്ങുകള്‍ നടത്തിയത്. ഇതേ തുടര്‍ന്ന് ജനജാഗ്രതായാത്രയ്ക്ക് സ്വന്തം നിലയ്ക്ക് സ്വീകരണമൊരുക്കാനും സിപിഐയിലെ ഒരു വിഭാഗം ഒരുങ്ങിയിരുന്നു. കൊച്ചിയില്‍ നടന്നസ്വീകരണത്തില് നിന്ന് എംഎല്‍എ വിട്ടുനിന്നത് തര്‍ക്കം രൂക്ഷമാകുന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍. കെ.ജെ. മാക്സി തിരുവനന്തപുരത്തായതിനാലാണ് പങ്കെടുക്കാതിരുന്നതെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: