പിറവം: ആര്‍എസ്എസ് പ്രവര്ത്തകന് എം.എന്‍. വിനോദിനെ വധിക്കാന്‍ ശ്രമിച്ച ഡിവൈഎഫ്ഐ, എസ്എഫ്ഐ അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കഴിഞ്ഞ ഡിസംബര്‍ 8ന് രാത്രി 8.30നാണ് മാര്‍ക്സിസ്റ്റ് അക്രമികള്‍ യാതൊരു പ്രകോപനവുമില്ലാതെ വിനോദിനെ ആക്രമിച്ചത്. പിറവം ആശുപത്രിപ്പടിയിലെ തന്റെ ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പില്‍ ജോലി ചെയ്തുകൊണ്ടിരുന്ന വിനോദിന്റെ വലത് കയ്യും കാലും മാരകായുധങ്ങള്‍ ഉപയോഗിച്ച് തല്ലിയൊടിക്കുകയായിരുന്നു. ഇത് സംബന്ധിച്ച പോലീസ് നടപടി എങ്ങുമെത്തിയില്ല. സമാധാനന്തരിക്ഷം നിലനില്‍ക്കുന്ന പിറവം മേഖലയില്‍ ആക്രമണം അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് സിപിഎം ശ്രമിച്ചത്.
ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തനങ്ങള്‍ക്ക് പിറവം മേഖലയില്‍ നേതൃത്വം കൊടുത്ത വിനോദിനെ വകവരുത്തുമെന്ന് ഡിവൈഎഫ്ഐ നേതാവും പിറവം നഗരസഭ കൗണ്‍സിലറുമായ നേതാവ് ഭീഷണി മുഴക്കിയിരുന്നു. ഭരണ സ്വാധീനമുപയോഗിച്ച് മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ ഇല്ലായ്മ ചെയ്യാനുള്ള മാക്സിസ്റ്റ് പാര്‍ട്ടിയുടെ തന്ത്രമാണ് ഈ ആക്രമണം. കുറ്റകൃത്യം നടത്തിയവരെ സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ ധാരണയുണ്ടായിട്ടും 11 മാസം കഴിഞ്ഞിട്ടും നടപടിയില്ല. പിറവം പോലീസിന്റെ മൂക്കിനുതാഴെ വിലസുന്ന പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണച്ചുമതലയുള്ള പിറവം സിഐ പി.കെ ശിവദാസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ആക്രമിച്ചവരെക്കുറിച്ചുള്ള വ്യക്തമായ മൊഴി വിനോദ് നല്‍കിയിട്ടും ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പരക്കെ പ്രതിഷേധമുണ്ട്. പിറവം സിഐ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ചട്ടുകമായി പ്രവര്‍ത്തി ക്കുന്നത് കൊണ്ടാണ് സംഘപരിവാര്‍ സംഘടന ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. ആര്‍എസ്എസ് പിറവം കാര്യാലയത്തില്‍ നടന്ന ആലോചനായോഗത്തില്‍ ആര്‍എസ്എസ്, ബിജെപി, ബിഎംഎസ് നേതാക്കളായ എന്‍.എസ്. ബാബു, എം.എസ്. ശ്രീകമാര്‍, ഒ.പി. പ്രകാശ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: