മാലക്കര: മാലക്കര മാതൃകാ അംഗനവാടി തുറന്നിട്ട് വര്‍ഷം മൂന്ന് ആയിട്ടും അടിസ്ഥാന സൗകര്യങ്ങളില്ലാതെ കുരുന്നുകള്‍.സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച അംഗനവാടിക്കാണ് ഈ ദുര്‍ഗതി.
ആറന്മുള ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ മാലക്കരചെറുപ്പുഴക്കാട്ട് സ്ഥാപിച്ച അംഗന്‍വാടിയും പകല്‍ വീടുമാണ് ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷം മൂന്ന് ആയിട്ടും വെള്ളവുംവെളിച്ചവുമില്ലാത്ത സ്ഥിതിയില്‍ തുടരുന്നത്.
സംസ്്ഥാനത്തെ ഒരു നിയമസഭാ നിയോജകമണ്ഡലത്തില്‍ രണ്ട് മാതൃകാ അംഗന്വാടികള്നിര്മ്മിക്കാനായിരുന്നു സര്‍ക്കാരിന്റെ പദ്ധതി. ഇതിനായി 15 ലക്ഷം രൂപാവീതം സാമൂഹ്യക്ഷേമ വകുപ്പില്‍നിന്നും ലഭ്യമായി. ഇതിന്പുറമെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും എം.എല്‍.എ എട്ടുലക്ഷം രൂപകൂടി അനുവദിച്ചാണ് മാലക്കരയില്‍ മാതൃകാ അംഗന്വാടിക്ക്രണ്ടു നിലകെട്ടിടം നിര്‍മ്മിച്ചത്.
അംഗന്‍വാടിക്ക് പുറമെ സേവാഗ്രാമം ഓഫീസ് താഴത്തെ നിലയിലും മുകളില്‍ പകല്വീടുമാണ് വിഭാവനചെയ്തത്. സര്‍ക്കാരിന്റെയും എം.എല്‍.എയുടേയും ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടം ഉദ്ഘടനയോഗത്തില്‍ പഞ്ചായത്തിന് കൈമാറി.
എന്നാല്‍ അംഗന്‍വാടിയിലെ 14കുട്ടികളും അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്പ്പുമുട്ടുകയണ്.സമീപത്തെവീടുകളില്നിന്നും വെളളം എത്തിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തനം. തിരക്കേറിയ മാവേലിക്കര കോഴഞ്ചേരി സംസ്ഥാന പാതയില്‍ മാലക്കരവളവിലാണ് മന്ദിരം.
മിക്കപ്പോഴും അപകടമുണ്ടാക്കുന്ന ഈ ഭാഗത്ത് കുട്ടികള്‍ റോഡിലേക്ക് ഇറങ്ങാതിരിക്കാന്‍ മതില് നിര്മ്മിക്കണമെന്നനിര്ദ്ദേശവും ഉണ്ടായിരുന്നു. ഇതും നടപ്പായില്ല.
വൈദ്യുതി ലഭിക്കുന്നതിനായുളള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള. കെട്ടിട നമ്പര്‍ കിട്ടിയതു തന്നെ ഈ അടുത്ത കാലത്താണ് ഇനി വയറിങ് നടത്തിവേണം ഇതിനായുളള അപേക്ഷ നല്‍കേണ്ടത്.അതത് വാര്‍ഡിലെ ജനങ്ങള്ക്ക്പഞ്ചായത്ത് ഓഫീസിന്റെ പ്രയോജനം ലഭിക്കുന്ന സേവാഗ്രാം കേന്ദ്രവും ആരംഭിക്കുന്നതിനുളള നടപടികള്‍ ആയിട്ടില്ല. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇതിന്കാരണം.
വയോജനങ്ങള്‍ക്കായി മുകളിലത്തെ നിലയില്‍ തുറക്കുന്ന പകല്വീട്ടിലേക്കുള്ളവഴിക്ക് കൈവരി നിര്‍മ്മിക്കണമെന്ന് മന്ത്രിതന്നെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനുള്ള നടപടിയും ഉണ്ടായിട്ടില്ല.പാര്‍ട്ടിക്കുള്ളിലെ തര്ക്കംമൂലംവികസനം നടക്കാതെ പോകുന്നതിന്റെ ഉദാഹരണമായി മാറുകയാണ് മാലക്കരയിലെ അംഗന്‍വാടിയും പകല്‍വീടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: