അടൂര്‍: മണ്ഡലമകരവിളക്കുത്സവക്കാലം പടിവാതുക്കല്‍ എത്തിയിട്ടും ദിനംപ്രതി നൂറുകണക്കിന് തീര്‍ത്ഥാടകവാഹനങ്ങള്‍ കടന്നുപോകുന്നഅടൂരില് ഒരുക്കങ്ങള്‍ ഒന്നുമായില്ല. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരടക്കം ഭക്തസഹസ്രങ്ങള്‍ ആശ്രയിക്കുന്ന ശബരിമലയിലേക്കുള്ള പ്രധാന പാതയായ എം. സി.റോഡ് പലയിടത്തും തകര്‍ന്ന നിലയിലാണ്. ഈപാതയിലെ ഇടത്താവളങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കാനും നടപടികളായില്ല. അടിയന്തിരഘട്ടങ്ങളില്‍ വൈദ്യസഹായത്തിന് തീര്‍ത്ഥാടകര്‍ ആശ്രയിക്കുന്ന അടൂര്‍ ജനറല്‍ ആശുപത്രിയിലാകട്ടെ ആവിശ്യത്തിന് ഡോക്ടര്‍മാരുമില്ല.
ഒട്ടുമുക്കാല്‍ റോഡുകളും കുണ്ടുംകുഴിയമായി തകര്‍ന്നുകിടക്കുന്നു. പലയിടത്തും കുഴികള്‍ അടയ്ക്കാന്‍ പണിനടക്കുന്നുണ്ടെങ്കിലും ദിവസങ്ങളായി ഉച്ചയോടെഎത്തുന്ന കനത്തമഴ റോഡുപണി തടസ്സപ്പെടുത്തുകമാത്രമല്ല അറ്റകുറ്റപണികള്നടത്തിയിടം വീണ്ടും തകരാനുമിടയാക്കുന്നു. തകര്‍ന്നറോഡും റോഡിലെ അറ്റകുറ്റപണികളും ആയതോടെ പ്രധാനപാതകളിലെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമായി. ‘
ദേശീയ നിലവാരത്തില്‍ 6.90 കോടി രൂപ ചിലവില്‍ നിര്‍മിച്ച റോഡാണ് ഗതാഗതയോഗ്യമല്ലാത്തവിധം തകര്‍ന്നിരിക്കുന്നത്.സെന്‍ട്രല്‍ ജംഗ്ഷന് തെക്ക് ഭാഗത്ത് പെട്രോള്‍ പമ്പിന് സമീപം റോഡ് തകര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു. ഇവിടെ ടാറിംഗ് ഇളകി ഒരടിയോളം താഴ്ചയുള്ള കുഴികളാണ് രൂപപ്പെട്ടിരക്കുന്നത്. ഇരുചക്ര മുച്ചക്ര വാഹന യാത്രക്കാരാണ് ഇവിടെ ഏറെയും അപകടത്തില്‍ പെടുന്നത്.അടൂര്ശാസ്താംകോട്ട റോഡും തകര്‍ന്ന് കിടക്കുകയാണ്.അടൂര്ജനറലാശുപത്രിയിലെ ശബരിമല വാര്‍ഡ് പ്രവര്‍ത്തനസജ്ജമാക്കിയിട്ടില്ല. കിടക്കകള്‍ തുരുമ്പെടുത്തുതുടങ്ങി. ഇവിടത്തെ ടോയ് ലറ്റിന്റെ വാതലിന് മുന്നില്‍ കാഡ് ബോഡ് പെട്ടി കൂട്ടിയിട്ടിരിക്കുകയാണ്. ജനറലാശുപത്രിയില്‍ ഫിസിഷന്‍,ഒരു അസിസ്റ്റന്റ് സര്ജന്,രണ്ട് കാഷ്യാലിറ്റി മെഡിക്കല്‍ ഓഫീസര്‍, ഏഴ് സ്റ്റാഫ് നേഴ്സ് എന്നിവരുടെ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്.ചുരക്കത്തില്‍ ശബരിമല വാര്‍ഡ് എന്ന് എഴുതിവച്ച തൊഴിച്ചാല്‍ ഒരു ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: