ചക്കുളത്തുകാവ്: തീര്‍ത്ഥാടന വേളകളില്‍ ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്ന സംഭവപരമ്പരകള്‍ സൃഷ്ടിക്കുന്നതിനു പിന്നില്‍ ചില കേന്ദ്രങ്ങളില്‍നിന്നുള്ളവരുടെ ശക്തമായ സ്വാധിനമാണെന്നും അത് തിരിച്ചറിഞ്ഞ് അയ്യപ്പഭക്തര്‍ മുന്നോട്ട് പോകണമെന്നും സ്വാമി ചിദാനന്ദപുരി. ചക്കുളത്തുകാവില്‍ അയ്യപ്പ സേവാസമാജത്തിന്റെ നേതൃത്വത്തില്‍ നടന്ന അയ്യപ്പസംഗമത്തില്‍ മുഖ്യപ്രഭാഷണം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല പ്രാദേശികമായ ആരാധനാലയമല്ല കേരളം കൂടാതെ മറ്റ് സംഥാനങ്ങളില്‍ നിന്നുള്ളവരും അയ്യപ്പദര്‍ശനത്തിന് എത്തുന്നുണ്ട് ഈ സമയങ്ങളില്‍ മുല്ലപ്പെരിയാര്‍ പോലുള്ള വിഷയങ്ങള്‍ ഉയര്‍ത്തുന്നത് ഹിന്ദുസമാജത്തിനെ വിഘടിപ്പിക്കാനാണെന്നും മതപരിവര്‍ത്തനത്തിനുള്ള സാധ്യതകളാണ് ഇതിന് പിന്നിലെ അജണ്ടയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















