Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സംഗീത ജീവിതം ഭക്തിസാന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2017, 05:59 pm IST
in Varadyam

മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുള്ള സംഗീതംസാര്‍വ്വ ലൗകികമാണ്. അതിന് ജാതിമതത്തിന്റെ അതിര്‍വരമ്പുകളില്ല. പലര്‍ക്കും സംഗീതം ആസ്വദിക്കാനുള്ളതാണ്. എന്നാല്‍ ചിലര്‍ക്ക് സംഗീതം ജീവിതം തന്നെ. ഈ ഗണത്തിലാണ് ഭക്തിഗാനരംഗത്തെ കുലപതി ടി.എസ്. രാധാകൃഷ്ണന്റെ സ്ഥാനം. സംഗീത സപര്യയുമായി അദ്ദേഹം അറുപതിന്റെ പൂര്‍ണ്ണതയിലെത്തി നില്‍ക്കുന്നു.

ശങ്കരനാരായണയ്യര്‍ക്കും സുബ്ബലക്ഷ്മി അമ്മാളിനും നവരത്‌നങ്ങള്‍പോലെ ഒന്‍പതു മക്കള്‍. അതില്‍ ഏഴാമത്തെ പവിഴമാണ് ടി.എസ്. പവിഴത്തിന് സൂര്യന്റെയും ചൊവ്വയുടെയും ശോഭയാണ്. എവിടെയും ജ്വലിച്ചുനില്‍ക്കും. ഭക്തിഗാനരംഗത്ത് എന്നും ജ്വലിച്ചുനില്‍ക്കുന്ന ടിഎസും പവിഴത്തിനു തുല്യം. ഭക്തിയുടെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന അദ്ദേഹത്തിന്റെ സംഗീതം എന്നും ഒരത്ഭുതമാണ്.

എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലെ ഭൂതനാഥ ഭജന സംഘത്തിനൊപ്പം പാടാന്‍ തുടങ്ങിയപ്പോള്‍ പ്രായം എട്ട്. തുണയായി സഹോദരന്‍ ശങ്കരനാരായണന്‍ എന്നും ഒപ്പമുണ്ട്. തഞ്ചാവൂര്‍ സുബ്രഹ്മണ്യഭാഗവതരായിരുന്നു ആദ്യഗുരു. പത്താംതരം പൂര്‍ത്തിയാക്കിയശേഷം തൃപ്പൂണിത്തുറ ആര്‍.എല്‍.വി സംഗീതകോളേജിലെ അദ്ധ്യാപകന്‍ പ്രൊഫ. കല്യാണസുന്ദരം ഭാഗവതരുടെ കീഴില്‍ എട്ടുവര്‍ഷം സംഗീതം അഭ്യസിച്ചു. എസ്.ആര്‍.വി സ്‌കൂളില്‍ പത്താംതരം വരെയും സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ നിന്ന് പ്രീഡിഗ്രിയും പൂര്‍ത്തിയാക്കിയ ടി.എസ് മഹാരാജാസിലാണ് ബിരുദ പഠനത്തിന് ചേര്‍ന്നത്. തത്ത്വചിന്തയാണ് വിഷയമെങ്കിലും മനസ്സുനിറയെ സംഗീതമായിരുന്നു.

ടിഎസിന്റെ സഹോദരന്‍ കൃഷ്ണന്‍ നല്ലൊരു ഡ്രംസ് വായനക്കാരനായിരുന്നു. കൂടാതെ പാശ്ചാത്യ സംഗീത ബാന്‍ഡും നടത്തിയിരുന്നു. 1976 മുതല്‍ 84 വരെയുള്ള ആ കാലഘട്ടത്തില്‍ ടിഎസും അവരുടെ സംഘത്തില്‍ ചേര്‍ന്നു. ഗിറ്റാര്‍ സ്വയം വായിച്ചു പഠിച്ചു. അന്നത്തെ അറിയപ്പെടുന്ന വേഷമായ ബെല്‍ബോട്ടം പാന്റും നീളന്‍ മുടിയുമായി കാണികളെ കൈയ്യിലെടുത്തു.

കോളേജില്‍ ടിഎസിന്റെ സീനിയറായിരുന്നു ഗാനരചയിതാവും എഴുത്തുകാരനുമായആര്‍.കെ. ദാമോദരന്‍. അവര്‍ തമ്മിലുള്ള കൂട്ടുകെട്ട് പുതിയ വഴിത്തിരിവില്‍ കലാശിച്ചു. 1979ല്‍ ശിവക്ഷേത്ര ഉത്സവ ഗാനമേളയ്‌ക്ക് ”ചന്ദ്രക്കല പൂ ചൂടു”മെന്ന ആദ്യ ഗാനം പിറവി കൊണ്ടു. രചന ആര്‍കെ. സംഗീത സംവിധാനം ടിഎസ്. 1980ല്‍ ഹരിശ്രീ പ്രസാദം എന്ന പേരില്‍ കേരളത്തിലെ തന്നെ ആദ്യ ഭക്തിഗാന ആല്‍ബം ഇറങ്ങി. ആര്‍കെ-ടിഎസ് കൂട്ടുകെട്ടില്‍ ഭക്തിഗാന രംഗത്തെ നാഴികക്കല്ലായി അത്. ആദ്യ അയ്യപ്പ ഭക്തിഗാന ആല്‍ബം ഉടലെടുത്തതും ഇവരുടെ ആത്മബന്ധത്തില്‍ നിന്നു തന്നെ. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

1982 ല്‍ യേശുദാസിന്റെ ”തരംഗിണി”ക്കു വേണ്ടി തുളസി തീര്‍ത്ഥം എന്ന ആല്‍ബത്തിലെ പത്ത് ഗാനങ്ങള്‍ക്ക് ഇദ്ദേഹം ഈണം നല്‍കി. തരംഗിണി പുറത്തിറക്കിയ ഒമ്പതു അയ്യപ്പ ഭക്തിഗാനങ്ങള്‍ക്കും ടി.എസിന്റെ സംഗീതം തന്നെ. തരംഗിണിയുടെ 20 ആല്‍ബങ്ങള്‍ക്കു വേണ്ടി ടി.എസ്. സംഗീതമൊരുക്കി. യേശുദാസ് ചലച്ചിത്രേതര ഗാനങ്ങള്‍ ഏറ്റവും കൂടുതല്‍ ആലപിച്ചതും ടി.എസ്. നല്‍കിയ ഈണങ്ങള്‍ക്കാണ് എന്ന പ്രത്യേകതയുമുണ്ട്.

1984ല്‍ ഡോ.എസ്. രാമനാഥന്റെ കീഴില്‍ ടി.എസ്. രണ്ടു വര്‍ഷം സംഗീതം അഭ്യസിച്ചു. 1986ല്‍ എതിര്‍പ്പുകള്‍ എന്ന സിനിമയ്‌ക്കുവേണ്ടി ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. അതിനുശേഷം ചലച്ചിത്രലോകത്തേക്ക് കടക്കാന്‍ താല്‍പര്യപ്പെട്ടില്ല. ഭക്തിഗാനരംഗത്തു പ്രവേശിച്ച അദ്ദേഹം 1982 മുതല്‍ നടത്തിവരുന്ന ഹരിശ്രീ എന്ന ഭജനഗ്രൂപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഡോ.എസ്. രാമനാഥന്‍ ഹരിശ്രീ എന്ന പേരു മാറ്റി ത്യാഗരാജസ്വാമികളുടെ സ്മരണാര്‍ത്ഥം ത്യാഗബ്രഹ്മം എന്ന പേര് നല്‍കി. 38 വര്‍ഷമായി സംഗീതസംവിധാനം നിര്‍വ്വഹിക്കുന്ന ടി.എസിന്റെ മാനസഗുരു ദക്ഷിണാമൂര്‍ത്തി സ്വാമിയാണ്.

എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലെ അയ്യപ്പസന്നിധിയില്‍ പാടിത്തുടങ്ങിയ ടിഎസ് ഇന്നും എല്ലാവര്‍ഷവും വൃശ്ചികം ഒന്നിനു ഭജന നടത്താറുണ്ട്. പന്ത്രണ്ടു വയസ്സു മുതല്‍ തുടങ്ങിയ ശബരിമല അയ്യപ്പദര്‍ശനത്തിനും മുടക്കം വരുത്തിയിട്ടില്ല. പുട്ടപര്‍ത്തിയിലും മുപ്പതുവര്‍ഷമായി അദ്ദേഹം ഭജന നടത്തിവരുന്നു.

           ടി.എസ്. രാധാകൃഷ്ണന്‍ കുടുംബത്തോടൊപ്പം

ഹരിവരാസന പുരസ്‌കാരം, സംഗീതകൗസ്തുഭം, സംഗീതപൂര്‍ണ്ണശ്രീ, സായിഗാനപ്രിയ തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ടിഎസ്. ഇന്ന് അറുപതിലെത്തിനില്‍ക്കുമ്പോള്‍ നേടിയത് നേട്ടങ്ങള്‍ മാത്രം. സംഗീതലോകത്തെ അനേകം മഹാപ്രതിഭകളെ അടുത്തറിയുവാനും അവരുടെ സഹയാത്രികനാകാനും കഴിഞ്ഞത് ദൈവാനുഗ്രഹമെന്ന് ടി.എസ്. രാധാകൃഷ്ണന്‍ പറയുന്നു. ഭാര്യ: പത്മ. മക്കള്‍: ലക്ഷ്മി, ശങ്കര്‍ വിനായക്. മകന്‍ അച്ഛന്റെ പാതയില്‍ തന്നെ.

ഇതുവരെ ഇരുനൂറില്‍ പരം ആല്‍ബങ്ങള്‍ക്ക് ഈണം നല്‍കി സ്വദേശത്തും വിദേശത്തുമായി ധാരാളം സംഗീതവിരുന്നു നല്‍കിയ ടി.എസ് അറുപതിന്റെ മധുരത്തില്‍ ഈണം നല്‍കിയത് ”മധുരം തിരുമധുരം” എന്ന ആല്‍ബത്തിനു വേണ്ടിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

Kerala

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

India

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

Kerala

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

Kerala

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.