പള്ളുരുത്തി: ഇന്റര്‍നെറ്റ് തകരാര്‍ മൂലം മട്ടാഞ്ചേരി സബ്ബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തനം മൂന്നു ദിവസമായി മുടങ്ങി. ബുധനാഴ്ച രാവിലെ 11ന് പ്രവര്‍ത്തനം നിലച്ച രജിസ്ട്രാര്‍ ഓഫീസിലെ ഇന്റര്‍നെറ്റ് തകരാര്‍ വെള്ളിയാഴ്ചയും പരിഹരിച്ചില്ല. ദിവസം മുപ്പതോളം രജിസ്ട്രേഷനുകള്‍ നടക്കുന്ന ഓഫീസിന്റെ പ്രവര്‍ത്തനമാണ് നിശ്ചലമായത്. കഴിഞ്ഞ മൂന്നു മാസമായി ഇവിടുത്തെ ഇന്റര്‍നെറ്റ് സംവിധാനത്തില്‍ സ്ഥിരമായി തകരാറുകള്‍ സംഭവിക്കുന്നുണ്ടെന്ന് ഇടപാടുകാരും ജീവനക്കാരും പറയുന്നു. ഇടവിട്ടുണ്ടാകുന്ന തകരാര്‍ ചൂണ്ടിക്കാണിച്ചിട്ടും പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. കാക്കനാട് കളക്ട്രേറ്റില്‍ നിന്നും പള്ളുരുത്തി ബ്ലോക്കിലേക്ക് ബന്ധപ്പെടുത്തി മട്ടാഞ്ചേരിയിലേക്ക് നല്കി വരുന്ന പ്രധാന ലൈനിലെ തകരാറാണ് രജിസ്ട്രാര്‍ ഓഫീസിനെ നിശ്ചലമാക്കിയത്. ബിഎസ്എന്‍എല്ലും കേരളാ സ്റ്റേറ്റ് വൈഡ്ഏരിയാനെറ്റ് വര്‍ക്കിന്റെ സംവിധാനവും ഒരുമിച്ചാണ് ഇതിന്റെ ചുമതല വഹിക്കുന്നത്. തകരാര്‍ പരിഹരിക്കാന്‍ ശ്രമം ആരംഭിച്ചതായി രജിസ്ട്രാര്‍ ഓഫീസ് സൂപ്രണ്ട് ബെന്നി പറഞ്ഞു. ശനിയാഴ്ചയോടെ തകരാര്‍ പരിഹരിച്ച് സംവിധാനം പുന:സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: