കോട്ടയം: ശബരിമല തീര്‍ത്ഥാടന കാലത്ത് പമ്പയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കോര്‍പ്പറേഷന്‍ നീതി നിഷേധിക്കുന്നതിനെതിരെ കെഎസ്ടിഇഎസ്(ബിഎംഎസ്) സമരത്തിലേക്ക്. സ്ഥിരം ജീവനക്കാര്‍ക്കും പ്രിവിലേജ് പാസ് എടുത്തതിന് ശേഷം മാത്രമെ പമ്പ ബസ്സില്‍ യാത്ര ചെയ്യാന്‍ അവകാശമുള്ളു. ശബരിമല തീര്‍ത്ഥാടക കാലയളവില്‍ രണ്ടുമാസം നിലയ്‌ക്കല്‍ ചെയിന്‍ സര്‍വീ്‌സ് നടത്തുന്ന എം പാനല്‍ ജീവനക്കാര്‍ക്കും പമ്പയില്‍ ദര്‍ശനത്തിന് പോകണമെങ്കില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യണം. ഇത് കോര്‍പ്പറേഷന്റെ ജീവനക്കാരോടുള്ള നീതി നിഷേധമാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. അതേ സമയം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒഴികെ കോര്‍പ്പേറഷന്‍ അനുവദിച്ച മറ്റു യാത്ര പാസുകളെല്ലാം പമ്പയ്‌ക്ക് അനുവദിച്ചിട്ടുണ്ടെന്നും യൂണിയന്‍ നേതൃത്വം പറഞ്ഞു. മറ്റുപാസുകള്‍ അനുവദിക്കുയും സ്വന്തം ജീവനക്കാര്‍ക്ക് നല്‍കിയ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എം പാനല്‍, സ്ഥിരം ജീവനക്കാര്‍ക്ക് പമ്പയിലേക്ക് പോകാന്‍ സൗജന്യപാസ് അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ബിഎംഎസ് നേതാക്കളായ എന്‍.സന്തോഷ് കുമാര്‍ വൈക്കം, ഇ.ടി. ഓമനക്കുട്ടന്‍, സന്തോഷ് മറിയപ്പള്ളി, ബി.രാജേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
















