Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജലദൗര്‍ലഭ്യംചിറ്റൂര്‍-ഗായത്രി പുഴകളെ ആശ്രയിക്കുന്ന കര്‍ഷകര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2017, 09:06 pm IST
in Palakkad

പാലക്കാട്:ചിറ്റൂര്‍-ഗായത്രി പുഴകളെ ആശ്രയിക്കുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ.പറഞ്ഞു.ജില്ലാ കലക്റ്ററേറ്റ് സമ്മേളനഹാളില്‍ ചേര്‍ന്ന ചിറ്റൂര്‍-ഗായത്രി പുഴ ഉപദേശക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രദേശത്തെ ജലദൗര്‍ലഭ്യം ജലസേചനവകുപ്പ് മന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.

ഗുരുതരമായ കാര്‍ഷിക വെല്ലുവിളികളാണ് കര്‍ഷകര്‍ നേരിടുന്നത്. പറമ്പിക്കുളം-ആളിയാര്‍ അന്തര്‍ സംസ്ഥാന കരാര്‍ പ്രകാരം കേരളത്തിന് ലഭിക്കേണ്ട ജലം തമിഴ്നാട് വിട്ടുതരുന്നില്ല. നിലവില്‍ കേരളത്തിന് ആവശ്യമുള്ള ജലം ഉപയോഗിച്ചതിനുശേഷം ബാക്കിയുള്ള ജലം തമിഴ്നാടിന് ഉപയോഗിക്കാം എന്നാണ് കരാര്‍ വ്യവസ്ഥ. എന്നാല്‍ നാല് ചെക്ക് ഡാമുകള്‍ കെട്ടി വന്‍തോതിലാണ് ജലം തമിഴ്നാട് കൊണ്ടുപോകുന്നത്. കരാര്‍ വ്യവസ്ഥകള്‍ക്കെതിരാണിത്.ഇക്കാര്യം മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്.

എട്ടിന് തിരുവനന്തപുരത്ത് നടക്കുന്ന നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിക്ക് ശേഷം മുഖ്യമന്ത്രിയെ നേരില്‍ കാണും. ശിരുവാണി ഡാമില്‍ നിന്നും തമിഴ്നാടിന് അര്‍ഹമായ 1.3 ടി.എം.സി. ജലത്തിന് പുറമേ മൂന്നിരട്ടിയോളം ജലം നല്‍കുന്നുണ്ട്. ഇതില്‍ നിയന്ത്രണം വരുത്തണം. ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെടും.മലമ്പുഴ-വാളയാര്‍ ഡാമുകളില്‍ നിന്നടക്കം തമിഴ്നാട് അനധികൃതമായി ജലമൂറ്റുന്നത് നോക്കിയിരിക്കാനാകില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നും കൃഷിക്കാരുടെ വികാരം കൃത്യമായി മുഖ്യമന്ത്രിയെ അറിയിക്കുമെന്നും എംഎല്‍എ പറഞ്ഞു.

ജലസേചന കനാലുകളുടെ നവീകരണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ ഈ മാസം 15 നകവും പദ്ധതി 25നകവും പൂര്‍ത്തിയാക്കും. ചിറ്റൂര്‍-ഗായത്രി-വാളയാര്‍ കനാല്‍ നവീകരണത്തിന് യഥാക്രമം 3.6 കോടി, 50 ലക്ഷം, ഒരുകോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ചതായും ഭരണാനുമതി തൊട്ടടുത്ത ദിവസം ലഭിക്കുമെന്നും എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ കിരണ്‍ എബ്രഹാം തോമസ് പറഞ്ഞു. നിലവില്‍ കനാലുകളെല്ലാം ചളി നിറഞ്ഞും പായല്‍ മൂടിയും ഉപയോഗശൂന്യമാണ്.

പല കനാലുകളിലും മണ്ണിട്ടുമൂടി വ്യാപകമായി കയ്യേറ്റം നടത്തി കൃഷി ചെയ്തിരിക്കുകയാണ്. കനാല്‍ കയ്യേറ്റം അടിയന്തരമായി ഒഴിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. കനാലുകളുടെ ചുമതലയുള്ള അസി.എഞ്ചിനിയര്‍മാര്‍ ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടുപോകും. പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുന്നതിന് പറമ്പിക്കുളത്തുനിന്നും ആളിയാര്‍ ഡാമിലേക്ക് ജലമെത്തിക്കണമെന്നും ഇതിനായി തമിഴ്നാട് ചീഫ് എഞ്ചിനീയറുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്നും ജോയിന്റ് വാട്ടര്‍ റെഗുലേഷന്‍ ബോര്‍ഡ് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ സുധീര്‍ അറിയിച്ചു.

നിലവില്‍ മീങ്കര ഡാമില്‍ 35.6, ചുള്ളിയാര്‍ ഡാമില്‍ 35.5, വാളയാര്‍ ഡാമില്‍ 59.75 അടി വെള്ളമുണ്ട്.ഇത്രയും ജലമുപയോഗിച്ച് യഥാക്രമം 28, 14, എട്ട് ദിവസത്തേക്ക് കൃഷി ചെയ്യാനാകും.എഡിഎംഎസ്.വിജയന്‍ അധ്യക്ഷനായ പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

Kerala

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

Kerala

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.