ചാരുംമൂട്: തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റും പാമ്പ് കടിയേറ്റും രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചുനാട് ഇലിപ്പക്കുളം മണയ്‌ക്കാട്ട് തറയില്‍ രതി (32), വളളികുന്നം താളിരാടി തുണ്ട് തറയില്‍ ശോഭിത (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മഴക്കുഴി നിര്‍മ്മാണത്തിനിടെ ഈരിയക്കത്തറയിലായിരുന്നു രതിക്ക് കടന്നല്‍ കുത്തേറ്റത്. രതിയെ ഓച്ചിറയിലുള്ള ആശുപതിയില്‍ പ്രവേശിപ്പിച്ചു. ഇത് കണ്ട് ഭയന്നോടിയ തൊഴിലുറപ്പ് തൊഴിലാളികള്‍ ഓടി രക്ഷപെടുന്നതിനിടെ രണ്ട് പേര്‍ക്കുകൂടി കുത്തേറ്റു. വളളികുന്നം കണ്ണഞ്ചാല്‍ പുഞ്ച കൃഷിയ്‌ക്കായി ഒരുക്കുന്നതിനിടയില്‍ താളിരാടി തുണ്ട് തറയില്‍ ശോഭിതയ്‌ക്കാണ് പാമ്പ് കടിയേറ്റത്. ഇവര്‍ നൂറനാട് സ്വകാര്യ ആശുപതിയില്‍ ചികിത്സയിലാണ്.
















