വാഷിങ്ടണ്‍: ഐഎസ്സില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച അമേരിക്കന്‍ പൗരന് ഇരുപതു വര്‍ഷം തടവ്. അലക്‌സാന്‍ഡ്രിയയിലുള്ള മുഹമ്മദ് ഖെയിസ് എന്ന ഇരുപത്തെട്ടുകാരനെയാണ് വിര്‍ജീനിയ ജില്ലാ കോടതി ശിക്ഷിച്ചത്.
ഇറാഖില്‍ നിന്ന് 2016ല്‍ കുര്‍ദിഷ് സേനയാണ് ഇയാളെ പിടിച്ചത്. പിന്നീട് അമേരിക്കയ്‌ക്ക് കൈമാറി. ഭീകര സംഘടനയായ ഐഎസ്സില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു, അമേരിക്കയ്‌ക്കെതിരായ വിവരങ്ങള്‍ ഐഎസ്സിനു കൈമാറി എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്. 2015ലാണ് ഇയാള്‍ തുര്‍ക്കി വഴി സിറിയയിലേക്കു കടന്നത്. പിന്നീട് ഇറാഖിലേക്കു പോയി.
ഇറാഖില്‍ ഐഎസ്സിനായി പോരാടുന്നതിനിടെ പിടിയിലായ ആദ്യ അമേരിക്കക്കാരനാണ് മുഹമ്മദ് ഖെയിസ്. ദേശീയ സുരക്ഷാ വിഭാഗത്തിന്റെ അഭിഭാഷകന്‍ രാജ് പരേഖാണ് പ്രോസിക്യൂഷനു വേണ്ടി പ്രധാനമായും ഹാജരായത്.
















