ചങ്ങനാശ്ശേരി: ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ മനയ്‌ക്കച്ചിറ ഒന്നാം പാലത്തിനു സമീപം കെഎസ്ആര്‍ടിസി ബസും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചു. ഇന്നലെ രാവിലെ 9.30യ്‌ക്കാണ് അപകടം നടന്നത്. ചങ്ങനാശ്ശേരിയില്‍ നിന്നും ആലപ്പുഴയ്‌ക്ക് പോയ ബസ്സ് എതിരെ വന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. പാലത്തില്‍ നേര്‍ക്കുനേര്‍ വന്ന ബസ്സും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്‍ ആര്‍ക്കും പരിക്കില്ല.
ലോറി ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം നഗരത്തിലും എ സി റോസിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പോലീസ് എത്തിയാണ് ഗതാഗത തടസ്സം നീക്കിയത്. ബസ്സിന്റെയും ലോറിയുടെയും മുന്‍ഭാഗം തകര്‍ന്നു. സംസ്ഥാന പാതയായ എ സി റോഡില്‍ ഇവിടെ പാലത്തിന് വീതി കുറവാണ്. വലിയ വാഹനങ്ങള്‍ ഇരുദിശയില്‍ വരുമ്പോള്‍ പ്രയാസപ്പെട്ടാണ് കടന്നു പോകുന്നത്. വേഗതയില്‍ വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് അടുത്തെത്തുമ്പോള്‍ മാത്രമാണ് പാലത്തിന്റെവീതി കുറവ് ശ്രദ്ധയില്‍പ്പെടുകയുള്ളൂ. നിരവധി അപകടങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്.
















