വൈപ്പിന്‍: ഇരുവൃക്കകളും തകരാറിലായ ഞാറയ്ക്കല്‍ സ്വദേശി കെ. എസ്. വിനീതിനായി പൊന്നൂസ് ചാരിറ്റബള്‍ സൊസൈറ്റി സ്വരൂപിച്ച ചികിത്സാ സഹായധനം പെരുമ്പിള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് പി. പി. ഗാന്ധി നല്കി. വിനീതിന്റെ ബന്ധുമായ പ്രീത സഹായധനം ഏറ്റുവാങ്ങി. സിനിമാതാരം ഹണി റോസ്, പി. ടി. തോമസ് എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ പങ്കെടുത്ത കാരുണ്യയാത്രയില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നുമാണ് ഒരു ലക്ഷം രൂപ സ്വരൂപിച്ചത്. ട്രസ്റ്റ് രക്ഷാധികാരി ദിനേശന് മാസ്റ്റര്‍, ചെയര്മാന് ടിറ്റോ ആന്റണി, ട്രസ്റ്റി അംഗങ്ങളായ കെ. സി. അംബ്രോസ്, ആന്റണി ജോബ്, സുബീഷ് ചിത്തിരന്‍, അരുണ്‍ ജീവന്, ജോസഫ് ജിജോ, ജോണ്‍ പോള്‍, അരുണ്‍ പറപ്പിള്ളി, സിജു കെ. സുധാകരന്, അനില്‍കുമാര്‍, സനീഷ്, അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: