കൊച്ചി: കേരള ലോട്ടറി ഏജന്റ്സ്് ഫെഡറേഷന്റെ നേതൃത്വത്തില്‍ കാഴ്ച്ചയില്ലാത്ത ഭാഗ്യക്കുറി തൊഴിലാളികളുടെ സംഗമം സംഘടിപ്പിച്ചു. സാമ്പത്തിക ദുരിതം അനുഭവിക്കുന്ന കാഴ്ചയില്ലാത്ത ലോട്ടറി തൊഴിലാളികള്‍ക്ക് ഹൈബി ഈഡന് എംഎല്‍എ കെഎല്എഎഫ് നല്കുന്ന സാമ്പത്തിക സഹായം കൈമാറി. കലൂര്‍ മെക്ക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഹൈബി ഈഡന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെഎല്എഎഫ് സംസ്ഥാന പ്രസിഡന്റ് ചെറിയാച്ചന് തെരുവിപ്പറമ്പില് അദ്ധ്യക്ഷനായി. ടി.പി. സന്തോഷ്, അഗസ്റ്റില്‍ ജോസഫ്, എം.എല്‍ ഗ്ലാരന്സ്, സുബീഷ്. എസ്, സി.എന്‍. പുരുഷോത്തമന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: