കൊച്ചി: കലൂര്‍ പൊതുമാര്‍ക്കറ്റ് നവീകരണം ഉടന്‍ ഉണ്ടാകുമെന്ന് ജിസിഡിഎ. നിലവിലുണ്ടായിരുന്ന കച്ചവടക്കാരില്‍ ഒരാളെ മാത്രമാണ് ഇനി ഒഴിപ്പിക്കാനുള്ളത്. കെട്ടിടത്തിലുള്ള കെട്ടിട നിര്‍മ്മാണ അവശിഷ്ടങ്ങള്‍ ലേലം ചെയ്തശേഷമേ പുനര്‍ നിര്‍മ്മാണം ആരംഭിക്കാനാകൂ. നിലവിലുള്ള കച്ചവടക്കാരെ താല്‍ക്കാലികമായി മാറ്റിയ നവീകരിച്ചശേഷം അവര്‍ക്ക് അതേ കടമുറി തന്നെ നല്‍കും. ഒരുകോടി 60 ലക്ഷം ചെലവഴിച്ചാണ് നവീകരണം നടത്താന്‍ ലക്ഷ്യമിടുന്നത്. ഇതിനുള്ള ഫണ്ട് സര്‍ക്കാര്‍ അനുവദിച്ചുകഴിഞ്ഞു. രണ്ട് വര്‍ഷത്തിനുള്ളില്‍ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കും. മാര്‍ക്കറ്റ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മാര്‍ക്കറ്റിലേക്കുള്ള റോഡ് നിര്‍മ്മാണവും പൂര്‍ത്തിയാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: