കൊച്ചി: മെട്രോ സര്‍വീസ് പേട്ടയിലേക്ക് നീട്ടുന്നതിനും ജലമെട്രോ പദ്ധതിക്കും പ്രത്യേക പരിഗണന നല്കി മുന്നോട്ട് പോകുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡിയായി ചുമതലയേറ്റ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. യാത്രാ നിരക്കുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച ആവശ്യമാണ്. രാജ്യത്തെ മറ്റ് മെട്രോകളുമായി താരതമ്യം ചെയ്ത് തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി മെട്രോ നേടിയെടുത്തിട്ടുള്ള നേട്ടങ്ങള്‍ നിരവധിയാണ്. ജൂണ്‍ മാസത്തോടെ എല്ലാ പ്രതിബന്ധങ്ങളും നീക്കി ആലുവ മുതല്‍ പാലാരിവട്ടം വരെ പ്രയാണം ആരംഭിക്കാന്‍ സാധിച്ചു. ഫിഫ ലോകകപ്പിന് മുന്നോടിയായി പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെ മെട്രോ നീട്ടിയത് വലിയ നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏലിയാസ് ജോര്‍ജില്‍ നിന്ന് എംഡി സ്ഥാനമേറ്റെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ കൊച്ചി സ്മാര്‍ട്ട്സിറ്റിയുടെ സി.ഇ.ഒ കൂടിയാണ് മുഹമ്മദ് ഹനീഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: