കൊച്ചി: നഗരത്തില്‍ മെട്രോയുടെ അനുബന്ധമായി ഗതാഗതം മെച്ചപ്പെടുത്താനായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) സ്വകാര്യ ബസ് ഉടമകളുടെ ഏഴ് കമ്പനികളുമായി സമ്മതപത്രത്തില്‍ ഒപ്പുവച്ചു. പൊതുഗതാഗത സര്‍വീസുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭം. കെഎംആര്‍എല്‍ ഓഫീസില്‍ എംഡി എ.പി.എം മുഹമ്മദ് ഹനീഷിന്റെ സാന്നിധ്യത്തില്‍ പ്രോജക്ട് ഡയറക്ടര്‍ തിരുമന്‍ അര്ജുനന് ആണ് കമ്പനി പ്രതിനിധികളുമായി ധാരണാപത്രം ഒപ്പുവച്ചത്.
ആയിരം ബസുകളെ ഏഴ് കമ്പനികളുടെ കീഴില്‍ അണിനിരത്തിയാണ് പുതിയ സംവിധാനം ഒരുക്കുന്നത്. കൊച്ചി മെട്രോ യാത്രക്കാരെ ഈ സര്‍വീസുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് പദ്ധതി. ദ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് പ്രൈവറ്റ് ബസ് ഓപ്പറേറ്റിങ് കമ്പനീസിന്റെ കീഴിലായിരിക്കും ഈ ഏഴ് കമ്പനികളും പ്രവര്‍ത്തിക്കുക. കൊച്ചി മെട്രോ ഫീഡര്‍ സര്‍വീസായി ഇലക്ട്രിക് ഓട്ടോ സംവിധാനവും ഉടന്‍ നിലവില്‍ വരും. ആറുമുതല്‍ ഏഴ് വരെ സീറ്റുകളുള്ള ഓട്ടോറിക്ഷകളായിരിക്കും ഇതിനായി സര്‍വീസ് നടത്തുക. മെട്രോയിലേക്ക് യാത്രക്കാരെ എത്തിക്കുകയായിരിക്കും ഇത്തരം ഓട്ടോറിക്ഷകളുടെ ജോലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: