മലപ്പുറം: ജില്ലയില്‍ ഗെയില്‍ വാതക പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ വ്യാജപ്രചാരണം നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് എസ്ഡിപിഐ.
ഗെയില്‍ വിരുദ്ധ ജനകീയ സമരസമിതി എന്ന് പേരിട്ടിട്ടുണ്ടെങ്കിലും മുന്നില്‍ നിന്ന് നയിക്കുന്നത് എസ്ഡിപിഐയാണ്. ഇവര്‍ക്കുള്ള ഏക പിന്തുണ നല്കുന്നതാകട്ടെ വെല്‍ഫെയര്‍ പാര്‍ട്ടിയും. മതതീവ്രവാദ സംഘടനകളാണ് പൈപ്പിടല്‍ ജോലി തടസ്സപ്പെടുത്തുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.
ജില്ലയില്‍ ആദ്യഘട്ടത്തില്‍ ഭൂരിഭാഗം രാഷ്ട്രീയപാര്‍ട്ടികളും സമരരംഗത്തുണ്ടായിരുന്നു. എന്നാല്‍ പദ്ധതി അപകടരമല്ലെന്ന് ഗെയില്‍ അധികൃതര്‍ തെളിവുസഹിതം വിശദീകരിച്ചതോടെ സത്യാവസ്ഥ മനസ്സിലാക്കി എസ്ഡിപിഐ ഒഴികെ മറ്റുള്ളവരെല്ലാം പിന്മാറി. പിന്നീട് പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്ത് എസ്ഡിപിഐ സമരം ഏറ്റെടുക്കുകയായിരുന്നു. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ നിരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് എസ്ഡിപിഐയുടെ ശ്രമം.
മതപരിവര്‍ത്തനമടക്കമുള്ള കേസുകള്‍ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ ഈ സമരത്തിലൂടെ സംഘടനക്ക് ജനകീയ മുഖം കണ്ടെത്താനുള്ള നീക്കമാണ് എസ്ഡിപിഐ നടത്തുന്നത്.
ഇന്നലെ കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൈപ്പ് ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ ആരും ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ എസ്ഡിപിഐവെല്ഫെയര് പാര്‍ട്ടി പ്രവര്‍ത്തകരാണ് മാര്‍ച്ചിന് നേതൃത്വം കൊടുത്തത്.
രാവിലെ 10.30ന് കിഴക്കേത്തല സുന്നി മഹല്‍ പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് സിവില്‍ സ്റ്റേഷന് പരിസരത്ത് ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പോലീസ് തടഞ്ഞു. കുന്നുമ്മല്‍ ജംഗ്ഷന് ഉപരോധിക്കാനാണ് തീരുമാനമെന്നറിയിച്ചെങ്കിലും പോലീസ് സമരക്കാരെ കടത്തി വിട്ടില്ല.
അരാജകത്വം വളര്‍ത്താന്‍ എസ്ഡിപിഐ ശ്രമിക്കുകയാണെന്ന ആരോപണങ്ങള്‍ക്കിടയില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യാന്‍ പി.ഉബൈദുള്ള എത്തിയത് വിവാദമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: