കൊച്ചി: വിശാലകൊച്ചി വികസന അതോറിറ്റി 16 വര്‍ഷങ്ങള്‍ മുമ്പ് നിര്‍മ്മിച്ച കലൂരിലെ പൊതുമാര്‍ക്കറ്റ് സാമൂഹ്യ വിരുദ്ധരുടെയും തെരുവുനായക്കളുടേയും താവളമാകുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച കെട്ടിടത്തിന്റെ പലഭാഗങ്ങളും ഇടിഞ്ഞുവീണുതുടങ്ങി. സര്‍ക്കാര്‍ മാറി വരുമ്പോള്‍ മാര്‍ക്കറ്റ് നവീകരിക്കുമെന്നുള്ള പ്രഖ്യാപനം മാത്രമാണ് നടക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമാര്‍ക്കറ്റ് എന്ന ആശയം മാറ്റി ഷോപ്പിംഗ് കോംപ്ലക്സാക്കാനുള്ള ശ്രമം നടന്നിരുന്നു. എന്നാല്‍ അതും പാതിവഴിയില്‍ നിലച്ചു. ജിസിഡിഎയ്ക്കു അധികബാധ്യതയാകുമെന്ന് പറഞ്ഞ് പൊതു മാര്‍ക്കറ്റ് പൊളിച്ചുനീക്കുമെന്ന് മുന്‍ ജിസിഡിഎ ചെയര്മാന് എന്‍. വേണുഗോപാല്‍ പറഞ്ഞിരുന്നു.
മാട്ടിറച്ചി, ഇറച്ചിക്കോഴി എന്നിങ്ങനെയുള്ള ഏതാനും ചില കച്ചവടക്കാര്‍ മാത്രമാണ് ഇപ്പോഴുള്ളത്. കച്ചവടം നടക്കാതെയായതോടെ നിരവധിപേര്‍ സ്ഥലം വിട്ടു. നവീകരണത്തിനുശേഷം ഇപ്പോള്‍ പൊതുമാര്‍ക്കറ്റില്‍ കടമുറികളുള്ളവര്ക്കായിരിക്കും മുന്‍ഗണന. മാര്ക്കറ്റിനുമുമ്പിലുള്ള പാലത്തിന്റെ ഉദ്ഘാടനം വേളയില്‍ കലൂരിലെ കോര്പ്പറേഷന് മാര്‍ക്കറ്റിലെ കച്ചവടക്കാരെ പൊതുമാര്ക്കറ്റിലേയ്ക്ക് മാറ്റുമെന്ന് ഒരു തീരുമാനം വന്നിരുന്നു, എന്നാല്‍ പിന്നീട് അത് സംബന്ധിച്ച നടപടിയൊന്നുമുണ്ടായില്ല.
കലൂരിലുള്ള കോര്‍പ്പറേഷന്റെ മാര്‍ക്കറ്റ് ഈ കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു ലക്ഷ്യം. എന്നാല്‍ നിലവിലെ കലൂര്‍ മാര്‍ക്കറ്റിലെ വ്യാപാരികള്‍ ആരും പുതിയ മാര്‍ക്കറ്റിലേക്ക് മാറാനും തയ്യാറല്ല. കലൂര്‍ ജംഗ്ഷനിലെ ഗതാഗതക്കുരുക്കും ആളുകളെ പൊതുമാര്ക്കറ്റിലേയ്ക്ക് എത്തുന്നതിനുള്ള തടസ്സമാണ് കച്ചവടക്കാരെ പിന്തിരിപ്പിക്കുന്നത
പ്രതികരിക്കാൻ ഇവിടെ എഴുതുക: