അടൂര്‍: പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തില്‍ അന്യായമായി വിട്ടുകരം പിരിക്കുന്നതായി ആക്ഷേപം. കരം അടച്ചവര്‍ക്കും വീടില്ലാത്തവര്‍ക്കും അടക്കം വീട്ടുകരം കുടിശികഉണ്ടെന്ന് കാണിച്ച് നോട്ടീസ് ലഭിച്ചതോടെയാണ് പഞ്ചായത്തിന്റെ പകല്‍കൊള്ള ഗ്രാമവാസികളുടെ ശ്രദ്ധയില്‍പെട്ടത്. കരമടച്ചവര് പഞ്ചായത്തിലെത്തി അന്വേഷിച്ചപ്പോള്‍ നേരത്തെ കരം അടച്ച രസീത് ഉണ്ടെങ്കില്‍ കുടിശിക ഒഴിവാക്കിനല്‍കാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി നാട്ടുകാര്‍ പറഞ്ഞു. കരമടച്ചതുസംബന്ധിച്ച് പഞ്ചായത്തില്‍ രേഖകള്‍ ഒന്നുമില്ലാത്തതാണ് നാട്ടുകാരുടെകൈയില് നിന്നും രസീത് വാങ്ങി കുടിശിക ഒഴിവാക്കികൊടുക്കുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
2013 മുതല്‍ ഉള്ള വിട്ടു കരം അടയ്ക്കാന്‍ ഉണ്ടെന്ന് കാണിത്താണ് പലര്ക്കുംനോട്ടീസ് നല്‍കിയത്. 2013 ന് ശേഷം കരം അടച്ചവര്‍ക്കും നോട്ടീസ് നല്കി. വീടില്ലാതെ വസ്തു മാത്രഉള്ളവര്ക്കും വീട്ടുകരത്തിന് നോട്ടീസ്ലഭിക്കുകയും ചെയ്തു.പഞ്ചായത്തിന്റെ അനുവാദത്തോട് പഴയ വീട് പെളിച്ച് പുതിയ വിട് നിര്‍മ്മിച്ചവര്‍ക്കും പഴയവിടിനും പുതിയവിടിനും കരം അടക്കാന്‍ ഉള്ള നോട്ടീസ്പഞ്ചായത്തില്നിന്ന് ലഭിച്ചതും പ്രതിഷേധത്തിനിടയാക്കി. ലൈഫ് പദ്ധതി പ്രകാരം വിടില്ലത്തവര്ക്ക് വേണ്ടി സര്‍വ്വേ നടത്തി ഗുണഭോക്തക്കളായി കണ്ടത്തിവര്ക്കുപോലുംമൂന്നും നാലും വര്ഷത്തെവിട്ടു കരത്തിന് നോട്ടീസ് നല്കി. 2017-18ല്‍ കരം അടച്ചവര്‍ക്കും ആയിരക്കണക്കിന് രൂപയുടെ കൂടിശിക കാണിച്ചണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.
പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തില്‍ അന്യായമായി വിട്ടുകരം പിരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ബിജെപിഉപരോധിച്ചു. പള്ളിക്കല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 10.30 ന് നടന്ന ഉപരോധസമരം അടൂര്‍ മണ്ഡലം സെക്രട്ടറി രജേഷ്തെങ്ങമം ഉദ്ഘാടനം ചെയ്തു.ബ്ലേഡ് പലിശക്കാരെക്കാളും വലിയ കെള്ളയാണ് പഞ്ചായത്തില്‍ നടത്തുന്നത് എന്നും ബിജെപി ആരോപിച്ചു.
അപകതകള്‍ പരിശോധിച്ച് വേണ്ട പരിഹാരം ഉണ്ടാക്കാമെന്ന് സെക്രട്ടറിയുടെ ഉറപ്പിന്മേലാണ് പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ചത്.ബിജെപി പള്ളിക്കല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശശിധരക്കുറുപ്പ്, സെക്രട്ടറി.ജെ.ശ്രീകുമാര്‍.ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ വി.മനോജ് കുമാര്‍, പ്രസന്നന്, ബി.വിജയകുമാര്‍, സന്തോഷ് കുമാര്‍ എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: