ചേര്‍ത്തല: അഗതി രഹിത കേരളം പദ്ധതിയുടെ ഭാഗമായി സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ സഗരസഭ പരിധിയില്‍ സര്‍വേ ആരംഭിച്ചു. അഗതികളെ കണ്ടെത്തി ഭക്ഷണം, ചികിത്സ, പാര്‍പ്പിടം, കുടിവെള്ളം എന്നിവ ലഭ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അഗതി ആശ്രയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് പുറമെ അവശത അനുഭവിക്കുന്നവരെയും പദ്ധതിയുടെ ഭാഗമാക്കും. 27-ാം വാര്‍ഡില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന സര്‍വേ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു ബൈജു, കൗണ്‍സിലര്‍ ബാബു മുള്ളന്‍ചിറ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വി.കെ സ്‌നേഹലത, രവികുമാര്‍, സന്ധ്യ, സെലീന, സിമി എന്നിവര്‍ പ്രസംഗിച്ചു.
















